Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമരാജ്യത്തിൽ...

രാമരാജ്യത്തിൽ രണ്ടുവർഷം ഞാൻ ജയിലിൽ; ദുരിതബാധിതരെ ശുശ്രൂഷിക്കും -കഫീൽ ഖാൻ

text_fields
bookmark_border
രാമരാജ്യത്തിൽ രണ്ടുവർഷം ഞാൻ ജയിലിൽ; ദുരിതബാധിതരെ ശുശ്രൂഷിക്കും -കഫീൽ ഖാൻ
cancel
camera_alt

ഡോ. കഫീൽ ഖാൻ. അറസ്​റ്റിലാകുന്നതിന്​ മുമ്പും ശേഷവും

ന്യൂഡൽഹി: ഏഴുമാസത്തെ അന്യായ തടവുജീവിതത്തിന്​ ശേഷം ഇന്നലെ മോചിതനായ ശിശുരോഗ വിദഗ്​ധൻ ഡോ. കഫീൽ ഖാൻ ജയിൽ ജീവിതത്തെകുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും മനം തുറക്കുന്നു. ​

അലിഗഡ്​ യൂനിവേഴ്​സിറ്റിയിൽ പൗരത്വപ്രക്ഷോഭ പരിപാടിയിൽ നടത്തിയ പ്രസംഗത്തിൻെറ പേരിലായിരുന്നു അദ്ദേഹത്തെ യോഗി സർക്കാർ തടവറയിലടച്ചത്​. എന്നാൽ, ഈ പ്രസംഗം പൗരൻമാരോട്​ ജാതിമതഭേദമന്യേ ഐക്യത്തിൽ കഴിയാനും രാജ്യത്തിൻെറ സമഗ്രത സംരക്ഷിക്കാനുമുള്ള ആഹ്വാനമാണെന്ന്​ ഹൈകോടതി വിലയിരുത്തി. കുറ്റവിമുക്​തനായി പുറത്തിറങ്ങിയ ഡോ. കഫീൽ ഖാനുമായി 'നാഷനൽ ഹെറാൾഡ്'​ ലേഖകൻ വിശ്വദീപക്​ നടത്തിയ അഭിമുഖം വായിക്കാം.


അലഹബാദ് ഹൈകോടതി ഉത്തരവിനെക്കുറിച്ച് കേട്ടപ്പോൾ എന്താണ്​ ആദ്യം മനസ്സിൽ തോന്നിയത്​? എന്തായിരുന്നു ആദ്യ പ്രതികരണം?

എൻെറ മനസ്സിൽ ആദ്യം വന്നത് നന്ദിയായിരുന്നു. എനിക്കുവേണ്ടി പോരാടിയ ആളുകളോ​ടൊക്കെ നന്ദിയുണ്ട്. രണ്ടാമതായി, നീതിന്യായ വ്യവസ്ഥയിലുള്ള എൻെറ വിശ്വാസം ശക്തിപ്പെട്ടു.


നിങ്ങൾ വിധി സൂക്ഷ്മമായി വായിച്ചു നോക്കൂ... ഉത്തർപ്രദേശിലെ സ്ഥിതിഗതികളെക്കുറിച്ച് ബഹുമാനപ്പെട്ട ഹൈകോടതി വളരെ രൂക്ഷമായ വിമർശനമാണ്​ മുന്നോട്ടുവെക്കുന്നത്​:
''1) എൻെറ പ്രസംഗം അക്രമത്തിന് പ്രേരിപ്പിച്ചില്ലെന്ന് ഹൈകോടതി പറഞ്ഞു
2) എൻെറ പ്രസംഗം​ ജില്ലാ മജിസ്‌ട്രേറ്റ്​ വാലും തലയും മുറിച്ചെടുത്താണ്​ പരിഗണിച്ചത്​.
3) എന്നെ തടങ്കലിലിട്ടത്​ നിയമവിരുദ്ധമായിരുന്നു.''
ഇതിലപ്പുറം ഇനി ഒന്നും പറയാനില്ല.


പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ), ദേശീയ പൗരത്വ രജിസ്​റ്റർ (എൻ.‌ആർ.‌സി) വിരുദ്ധ റാലികളിൽ നിങ്ങൾ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ?

സി.എ.എ - എൻ.‌ആർ.‌സിക്കെതിരായ പോരാട്ടം ഞങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ് എന്നാണ്​ ഞാൻ പറഞ്ഞത്. അതിൽ ഉറച്ചു നിൽക്കുന്നു.

നിങ്ങൾക്കെതിരെ എൻ.‌എസ്‌.എ ചുമത്തി. ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്ത നിരവധി സംഭവങ്ങളുണ്ട്​. അതേക്കുറിച്ച്​ എന്താണ് അഭിപ്രായം?

എൻെറ കാഴ്ചപ്പാടിൽ എൻ‌.എസ്‌.എ, പി.‌എസ്‌.എ, അഫ്​സപ പോലുള്ള പിന്തിരിപ്പൻ നിയമങ്ങൾ റദ്ദാക്കണം. ചില സംസ്ഥാനങ്ങളിൽ ഇത് എൻ‌.എസ്‌.എയാണ്, മറ്റുള്ളവയിൽ പി.‌എസ്‌.എ, നോർത്ത് ഈസ്റ്റ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഇത് അഫ്​സപയാണ്. ഇവ പൊലീസും സംസ്ഥാന സർക്കാറുകളും അതിൻെറ ഏജൻസികളും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്​. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനും പൗരൻമാരുടെ അഭിപ്രായപ്രകടനം കുറ്റകരമാക്കുകയും ചെയ്യുന്ന എല്ലാ നിയമങ്ങളും റദ്ദാക്കണം.

ഉത്തർപ്രദേശിൽ ഹോൾസെയിലായാണ്​ ആളുകൾക്ക്​ മേൽ എൻ.എസ്‌.എ ചുമത്തുന്നത്​. നൂറ്, ഇരുനൂറ്​ പേർക്കെതിരെ എൻ.‌എസ്‌.എ ചുമത്തണമെന്ന്​ മുഖ്യമന്ത്രി ഉത്തരവിടുന്നു, പൊലീസ് അവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. ഇതാണ്​ യു.പിയിൽ നടക്കുന്നത്​.

ഉത്തർ പ്രദേശ്​ പൊലീസിലെ പ്രത്യേക ദൗത്യ സംഘമാണല്ലോ (എസ്.ടി.എഫ്) നിങ്ങളെ അറസ്റ്റ് ചെയ്തത്​. എസ്.ടി.എഫ് പല കാര്യങ്ങളിലും കുപ്രസിദ്ധമാണ്. അവർ നിങ്ങളോട് എങ്ങനെയാണ്​ പെരുമാറിയത്​?

(ചിരിക്കുന്നു) എന്നെ ജീവിക്കാൻ അനുവദിച്ചതിന്​ യു.പി എസ്​.ടി.എഫിനോട് നന്ദി പറയുന്നു. എസ്​.ടി.എഫിൻെറ കുതിരപ്പടയ്ക്ക് എവിടെവെച്ചും ഒരട്ടിമറിയും ഏറ്റുമുട്ടൽ കൊലപാതകവും സൃഷ്​ടിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമല്ലോ... (എന്നെ അറസ്​റ്റ്​ ചെയ്​ത) മുംബൈയിൽനിന്ന്​ മഥുരയിലേക്കുള്ള ദൂരം വളരെ വലുതാണ്. തുടക്കത്തിൽ അവർ എന്നെ ഉപദ്രവിച്ചുവെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. അവർ എന്നോട് നല്ല രീതിയിലാണ്​ പെരുമാറിയത്​.

പൊതുസദസ്സിലായിരുന്നല്ലോ നിങ്ങൾ പ്രസംഗിച്ചത്​. പിന്നെ, എസ്.ടി.എഫ് എന്ത്​ അറിയാനാണ്​ നിങ്ങളെ ചോദ്യംചെയ്​തത്​?

ഇത് ശരിക്കും തമാശയായിരുന്നു. ഞാൻ ജപ്പാനിലേക്ക് പോയി സർക്കാറിനെ അട്ടിമറിക്കാൻ പദ്ധതിയിടുകയാണെന്നാണ്​ എസ്.ടി.എഫ് കരുതിയതത്രേ. അവർക്ക് ഇക്കാര്യം എവിടെ നിന്ന് കിട്ടിയെന്ന് എനിക്കറിയില്ല. അവർ എന്നോട് ഇതേകുറിച്ച്​ തിരിച്ചും മറിച്ചും ചോദിക്കാറുണ്ടായിരുന്നു.

ഒരു ദിവസം അവർ 'വെളുത്ത പൊടി'യെക്കുറിച്ച് ചോദിച്ചു. (സ്ഫോടകവസ്തുക്കൾ ആയിരിക്കും ഉദ്ദേശിച്ചതെന്ന്​ തോന്നുന്നു). സ്വന്തമായി വെളുത്ത ഗുളികകൾ പോലും പൊടിക്കാൻ കഴിയാത്തയാളാണ്​ ഞാൻ. അങ്ങനെയുള്ള ഞാൻ എങ്ങനെ 'വെളുത്ത പൊടി' ഉണ്ടാക്കും? എൻെറ പാസ്‌പോർട്ട് ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്നും ഞാൻ അവരോട് പറഞ്ഞു.

ജയിലിലെ ജീവിതം എങ്ങനെയായിരുന്നു? എത്ര ദിവസമാണ്​ ജയിലിൽ കഴിഞ്ഞത്​?

ബി.ജെ.പി ഭരണത്തിൽ ജയിൽ എൻെറ രണ്ടാമത്തെ വീടായി മാറിയെന്ന് തോന്നുന്നു. യു.പിയിൽ ബി.ജെ.പി ഭരണം തുടങ്ങിയിട്ട്​ മൂന്നര വർഷത്തിലേറെയായി. അവർ തങ്ങളുടെ ഭരണത്തെ രാമരാജ്യം എന്നാണ് വിളിക്കുന്നത്. അവരുടെ തന്നെ ഭാഷ കടമെടുത്താൽ, ഈ മൂന്നര വർഷത്തിൽ രണ്ടുവർഷത്തോളം ഞാൻ രാമ രാജ്യത്തിലെ ജയിലിലാണ്​ കഴിഞ്ഞത്​.


ജയിലിലെ ജീവിതം ഭീകരമായിരുന്നു. അതുസംബന്ധിച്ച കാര്യങ്ങൾ നേരത്തെ കത്തിലൂടെ ഞാൻ വെളിപ്പെടുത്തിയിരുന്നു. കൊറോണ വൈറസിൻെറ പശ്​ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കൽ മാത്രമാണ്​ പകർച്ചവ്യാധി തടയാനുള്ള ഒരേയൊരു മാർഗം. എന്നാൽ, ഞങ്ങൾ 150 തടവുകാരെയാണ്​ ഒരുബാരക്കിൽ പാർപ്പിക്കുന്നത്​. എല്ലാവർക്കും കൂടി ആകെ ഒരു കക്കൂസാണ്​ ഉണ്ടായിരുന്നത്​. ഞങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിൻെറ ഗുണനിലവാരം വളരെ മോശമായിരുന്നു.


ടി.വിയിലെ വാർത്ത കാണുന്നത്​ മാത്രമാണ്​ ആകെയുള്ള വിനോദം. എന്നാൽ, ടി.വി ഓണാക്കുമ്പോഴെല്ലാം സ്ക്രീനിൽ സുശാന്ത് സിങ്ങിനെ സംബന്ധിച്ച വാർത്തകൾ മാത്രമാണ്​ ഉണ്ടാവുക. ഇത് കണ്ടപ്പോൾ കൊറോണ വൈറസ് ഇന്ത്യയിൽനിന്ന് ഓടിപ്പോയോ എന്ന്​ ഒരുവേള ഞാൻ സംശയിച്ചു. ഇപ്പോൾ ആളുകൾക്ക് തൊഴിലില്ലായ്മ, സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, അതിർത്തിയിലെ ചൈനീസ് ആക്രമണം എന്നിവ ഒരു പ്രശ്നമേയല്ല. സുശാന്തിന്​ നീതി ലഭിക്കുക എന്ന ഒറ്റ കാര്യം മാത്രമാണ് ആളുകൾക്ക് പ്രാധാന്യമുള്ളതെന്ന്​ തോന്നുന്നു.

എന്താണ്​ ഇനി നിങ്ങളുടെ അടുത്ത പരിപാടി?

കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവിടണമെന്ന്​ കരുതുന്നു. 11 മാസം പ്രായമുള്ള എൻെറ മകനെ ഞാൻ കുറച്ച് കാലം​ മാത്രമാണ്​ കണ്ട്​. ഞാൻ ജയിലിൽ പോകു​േമ്പാൾ ജനിച്ചിട്ട്​ ഏതാനും മാസം മാത്രമേ ആയിരുന്നുള്ളൂ.. ഇപ്പോൾ അവന് സ്വന്തമായി നടക്കാൻ കഴിയും.
പിന്നെ, അസമിലും ബിഹാറിലും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്താനാണ്​ ആഗ്രഹം. വിവിധ പകർച്ചവ്യാധികൾ കാരണംൾ കാരണം ആളുകൾ മരിക്കുന്നു. ചിക്കുൻ‌ഗുനിയയും വയറിളക്കവും പാവപ്പെട്ടവരുടെ അന്തകരാകുന്നു. എൻെറ ടീമിനൊപ്പം ഞാൻ അവർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തും. ഇത് സംബന്ധിച്ച്​ ചർച്ച നടത്തി പദ്ധതി തയ്യാറാക്കും.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നിങ്ങളുടെ ജില്ലക്കാരനാണ്​. അദ്ദേഹം നിങ്ങളോട് വിരോധം പുലർത്തുന്നതായി സംസാരമുണ്ട്​. എന്താണ്​ ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം?

ബി‌.ആർ.‌ഡി മെഡിക്കൽ കോളജിലെ ജോലിയിൽ തിരികെ പ്രവേശിപ്പികകണമെന്ന്​ ഞാൻ മുഖമന്ത്രിയോട് അഭ്യർഥിക്കുന്നു, അതിലൂടെ എനിക്ക് എൻെറ ജോലി പുനരാരംഭിക്കാനും ജനങ്ങളെ സേവിക്കാനും കഴിയും. വൈദ്യശാസ്ത്രം എൻെറ തൊഴിൽ മാത്രമല്ല, എൻെറ അഭിനിവേശം കൂടിയാണ്.

നിങ്ങളുടെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ് പാർട്ടി ഒരു കാമ്പയിൻ നടത്തിയത് അറിഞ്ഞിരുന്നോ?

എൻെറ മോചനത്തിനായി പോരാടിയ കോൺഗ്രസിനോട് എനിക്ക്​ നന്ദിയുണ്ട്. പ്രിയങ്ക ഗാന്ധി, അജയ് കുമാർ ലല്ലു, യുപി ന്യൂനപക്ഷ സെൽ മേധാവി ഷാനവാസ് ആലം ​​എന്നിവരോട് പ്രത്യേകം നന്ദി പറയുന്നു. സമാജ്‌വാദി പാർട്ടിക്കും ബി‌.എസ്‌.പി.ക്കും എ​നിക്ക്​ വേണ്ടി ശബ്​ദിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.

രാഷ്ട്രീയമായി നിങ്ങൾ വളരെ സജീവമാണ്. നിങ്ങൾ രാഷ്ട്രീയത്തിൽ ചേരാൻ പദ്ധതിയിടുകയാണോ?

നിങ്ങൾക്ക് സിസ്റ്റം ശരിയാക്കണമെന്നുണ്ടെങ്കിൽ, അതിൽ പ്രവേശിക്കേണ്ടതുണ്ട്. അതാണ് എൻെറ ഉത്തരം. സമയയവും സാഹചര്യവും പരിഗണിച്ച്​ കാത്തിരുന്ന്​ കാണാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Kafeel khanCitizenship Amendment ActUttar PradeshYogi Adityanath
Next Story