Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലിംഗവും പേരും മാറ്റാൻ...

ലിംഗവും പേരും മാറ്റാൻ ആദ്യമായി അനുമതി നൽകി ഇന്ത്യൻ സിവിൽ സർവീസ്

text_fields
bookmark_border
First Indian civil service to allow gender and name change
cancel

ന്യൂഡൽഹി: ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായി ഉദ്യോഗസ്ഥയ്ക്ക് പേരും ലിംഗവും മാറ്റാൻ അനുമതി. ഐ.ആർ.എസ് ഉദ്യോ​ഗസ്ഥയായ എം.അനസൂയക്കാണ് ആണ് അനുമതി ലഭിച്ചത്. പേര് എം അനുകതിർ സൂര്യ എന്നും ലിംഗം സ്ത്രീ എന്നുള്ളത് പുരുഷൻ എന്നാക്കി മാറ്റാനുമാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത് .

2016 ബാച്ച് ഐ.ആർ.എസ് ഉദ്യോ​ഗസ്ഥനാണ് അനുകതിർ. നിലവിൽ ഹൈദരാബാദിൽ ജോയിന്റ് കമ്മീഷണറാണ്. 2013 ഡിസംബറിൽ ചെന്നൈയിൽ അസിസ്റ്റൻ്റ് കമ്മീഷണറായാണ് കരിയർ ആരംഭിച്ച അനുകതിറിന് 2018-ൽ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. കഴിഞ്ഞ വർഷം ഹൈദരാബാദിൽ തൻ്റെ നിലവിലെ പോസ്റ്റിംഗിൽ ജോയിൻ ചെയ്തു.

തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 2023-ൽ ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈബർ ലോ, സൈബർ ഫോറൻസിക്‌സിൽ പിജി ഡിപ്ലോമ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsGender Change
News Summary - First Indian civil service to allow gender and name change
Next Story