Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദോഹയിൽ ഇന്ത്യ–താലിബാൻ...

ദോഹയിൽ ഇന്ത്യ–താലിബാൻ ചർച്ച; വിഷയം സുരക്ഷയും ഇന്ത്യക്കാരുടെ മടങ്ങിവരവും

text_fields
bookmark_border
ദോഹയിൽ ഇന്ത്യ–താലിബാൻ ചർച്ച; വിഷയം സുരക്ഷയും ഇന്ത്യക്കാരുടെ മടങ്ങിവരവും
cancel

ന്യൂ​ഡ​ൽ​ഹി​/ ദോ​ഹ: അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ക​ല​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​താ​ദ്യ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ​യും താ​ലി​ബാ​ൻ പ്ര​തി​നി​ധി​യു​ടെ​യും ഔ​പ​ചാ​രി​ക കൂ​ടി​ക്കാ​ഴ്​​ച ദോ​ഹ​യി​ൽ ന​ട​ന്നു. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ദീ​പ​ക്​ മി​ത്ത​ലും താ​ലി​ബാ​ൻ നേ​താ​വ്​ ഷേ​ർ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ സ്​​റ്റാ​നെ​ക്​​സാ​യി​യു​മാ​ണ്​ ച​ർ​ച്ച ന​ട​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ സേ​ന അ​ഫ്​​ഗാ​നി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റം പൂ​ർ​ത്തി​യാ​ക്കി​യ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ഇ​രു​വ​രും ത​മ്മി​ൽ ക​ണ്ട​ത്.

അ​ഫ്​​ഗാ​െൻറ മ​ണ്ണ്​ ഇ​ന്ത്യ​ക്കെ​തി​രാ​യ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഒ​രു വി​ധ​ത്തി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​രു​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഉ​ത്​​ക​ണ്​​ഠ പ​ങ്കു​വെ​ക്കു​ക​യാ​ണെ​ന്നും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി താ​ലി​ബാ​ൻ പ്ര​തി​നി​ധി​യെ അ​റി​യി​ച്ചു. അ​ഫ്​​ഗാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ​യും ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഹി​ന്ദു, സി​ഖ്​ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ച​ർ​ച്ച​യി​ൽ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വി​ശ​ദീ​ക​രി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന്​ താ​ലി​ബാ​ൻ നേ​താ​വ്​ അ​റി​യി​ച്ച​താ​യും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ദോ​ഹ​യി​ൽ താ​ലി​ബാ​െൻറ രാ​ഷ്​​ട്രീ​യ​കാ​ര്യ ഓ​ഫി​സ്​ മേ​ധാ​വി​യാ​ണ്​ ഷേ​ർ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ സ്​​റ്റാ​നെ​ക്​​സാ​യി. താ​ലി​ബാ​െൻറ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വെ​ച്ചാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ന്​ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ന​ല്ല ബ​ന്ധം തു​ട​രാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നും വ്യ​ക്​​ത​മാ​ക്കി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​ലി​ബാ​ൻ നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​മാ​യി രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക, വ്യാ​പാ​ര, സാം​സ്​​കാ​രി​ക ത​ല​ങ്ങ​ളി​ൽ ന​ല്ല ബ​ന്ധം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന്​ ഷേ​ർ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ നേ​ര​ത്തേ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ഉന്നതതല സമിതി രൂ​പ​വ​ത്​​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​ഫ്​​ഗാ​നി​സ്താ​നി​ലെ മാ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ അ​ടി​യ​ന്ത​ര മു​ൻ​ഗ​ണ​ന​ക​ളും നി​ല​പാ​ടു​ക​ളും ത​യാ​റാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ അ​ജി​ത്​ ഡോ​വ​ൽ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ന്നി​വ​രാ​ണ്​ സ​മി​തി​യി​ൽ.

അ​ഫ്​​ഗാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ​യും അ​വി​ടെ പൗ​ര​ത്വ​മു​ള്ള​വ​രു​ടെ​യും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര​വി​ന്​ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ മു​ൻ​ഗ​ണ​ന. അ​ഫ്​​ഗാ​നി​ലെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ, അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി നി​ല​പാ​ട്​ രൂ​പ​പ്പെ​ടു​ത്താ​ൻ സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talibanAfganistan
News Summary - First India-Taliban meet takes place in Doha, discussions held over safety of Indian nationals
Next Story