Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദിൽ നിന്ന്​ 50...

ഹൈദരാബാദിൽ നിന്ന്​ 50 ടൺ മരുന്നുമായി  റഷ്യൻ വിമാനം മോസ്​കോയിലേക്ക്​ പറന്നു

text_fields
bookmark_border
ഹൈദരാബാദിൽ നിന്ന്​ 50 ടൺ മരുന്നുമായി  റഷ്യൻ വിമാനം മോസ്​കോയിലേക്ക്​ പറന്നു
cancel

ഹൈദരാബാദ്​: മരുന്നുകളും വാക്​സിനുകളും ഉൾപ്പെടെ 50 ടൺ ഫാർമസ്യൂട്ടിക്കൽ വസ്​തുക്കളുമായി ആദ്യ റഷ്യൻ ചരക്കുവിമാനം ഹൈദരാബാദിൽ നിന്ന്​ മോസ്​കോയിലേക്ക്​ പറന്നു. ബുധനാഴ്​ച പുലർച്ചെ​ 12.03 നാണ്​ ഹൈദരാബാദിൽ നിന്ന്​ റഷ്യൻ ഫെഡറേഷ​​െൻറ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയ്​റോഫ്ലോട്ട്​ എയർ​ൈലൻസി​​െൻറ വിമാനം പറന്നുയർന്നത്​. ചൊവ്വാഴ്​ച രാവിലെ  11.17നാണ്​ ഈ വിമാനം ഹൈദരാബാദ്​ വിമാനത്താവളത്തിലെത്തിയത്​.

ആദ്യമായാണ്​ ഇത്തരത്തിൽ മരുന്നു കയറ്റാനായി ബോയിങ്​ 777 പാസഞ്ചർ വിമാനം ഹൈദരാബാദി​ലിറങ്ങുന്നതെന്ന്​ വിമാനത്താവള വക്​താവ്​ പറഞ്ഞു.   ലോക്​ഡൗൺ മൂലം എയ്​റോഫ്ലോട്ട്​ ചരക്കുകപ്പലി​​െൻറ സേവനം പരിമിതപ്പെടുത്തിയിരുന്നു. ആഴ്​ചതോറും വിമാനം വഴിയുള്ള ചരക്കുകയറ്റം പരിഗണനയിലുണ്ട്​.

അടുത്തിടെ, ഹൈദരാബാദ്​ വിമാനത്താവളത്തിൽ നിന്ന്​ ഇത്യോപ്യൻ ചരക്കുവിമാനവും പറന്നുയർന്നിരുന്നു. ഹൈദരാബാദിനെ ആഫ്രിക്കയുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ നേരിട്ടുള്ള വിമാനസർവീസായിരുന്നു അത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadmedicinesmoscowindia news
News Summary - First ever Russian flight carries 50 tonnes of medicines from Hyderabad to Moscow - India news
Next Story