Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർ​പ്രദേശിൽ...

ഉത്തർ​പ്രദേശിൽ ബി.ജെ.പിക്ക്​ 'മുത്തലാഖ്'​– യെച്ചൂരി

text_fields
bookmark_border
ഉത്തർ​പ്രദേശിൽ ബി.ജെ.പിക്ക്​ മുത്തലാഖ്​– യെച്ചൂരി
cancel

തിരുവനന്തപുരം: ഡൽഹിയിലെയും ബിഹാറിലെയും പോലെ ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പ്​ ഫലം ബി.ജെ.പിയുടെ 'മുത്തലാഖ്​' ആയിരിക്കുമെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. തെര​ഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന അഞ്ച്​ സംസ്​ഥാനങ്ങളിലും ബി.ജെ.പി വർഗീയമായ പ്രചാരണമാണ്​​ നടത്തുന്നത്​. എന്നാൽ ബി.ജെ.പിയുടെ വർഗീയ പ്രചാരണം ജനങ്ങൾ തള്ളും.  മുമ്പ്​ ഡൽഹി, ബീഹാർ  സംസ്​ഥാനങ്ങളിലെ ഭരണം പിടിക്കാൻ ശ്രമിച്ച​ ബി.ജെ.പിയെ ജനങ്ങൾ തലാഖ്​ ചൊല്ലിയിരുന്നു . ഇതേ ഗതി തന്നെയാവും ഉത്തർപ്രദേശിൽ ബി.ജെ.പിക്ക്​ ഉണ്ടാവുകയെന്ന്​  അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. 

വർഗീയ പ്രചാരണമാണ്​ ബി.ജെ.പി ഉത്തർപ്ര​ദേശിൽ നടത്തുന്നത്​. അതിനായാണ്​ എകീകൃത സിവിൽ കോഡും  തലാഖ്​ വിഷയവും അവർ ഉയർത്തികൊണ്ട്​ വരുന്നത്​. ഹിന്ദു വോട്ട്​ബാങ്ക്​ ലക്ഷ്യം വെച്ചാണ്​ ബി.ജെ.പിയും ആർ.എസ്​.എസും പ്രചാരണം നടത്തുന്നത്​. മതം അടിസ്​ഥാനമാക്കിയുള്ള ​പ്രചാരണം നടത്തരു​െതന്ന്​ സുപ്രീംകോടതി വിധി ബി.ജെ.പി പരിഗണിക്കുന്നി​ല്ലെന്ന്​ യെച്ചൂരി കുറ്റപ്പെടുത്തി.
 
നോട്ട്​ പിൻവലിക്കലിന്​ ശേഷം ഭൂരിപക്ഷം പണവും ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു. ഇതിലൂടെ തന്നെ  തീരുമാനം പരാജയമാണെന്ന്​ തെളിഞ്ഞതായും സാമ്പത്തിക വളർച്ചയെ ഉൾ​പ്പെടെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും യെച്ചൂരി പറഞ്ഞു. പണം പിൻവലിക്കുന്നതിന്​​ ബാങ്കുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തകളയണമെന്ന്​ ആവശ്യപ്പെട്ട്​  സി.പി.എം പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകാശ്​ കാരാട്ട്​, വി.എസ്​.അച്ച്യുതാന്ദൻ, പിണറായി വിജയൻ കൊടിയേരി ബാലകൃഷ്​ണൻ എന്നിവരും പരിപാടിയിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yechury
News Summary - First Delhi, Then Bihar And Now UP Will Complete BJP's Triple Talaq: Yechury
Next Story