Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥന് കോവിഡ്
text_fieldsbookmark_border
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷനിലെ ഇ.വി.എം ഡിവിഷനിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ആദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നേരത്തേ, കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 9983 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 261 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 7207 ആയി ഉയർന്നു.
Next Story
