Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ ആദ്യ...

രാജ്യത്തെ ആദ്യ കോവിഡ്​ മരണം കർണാടകയിൽ

text_fields
bookmark_border
രാജ്യത്തെ ആദ്യ കോവിഡ്​ മരണം കർണാടകയിൽ
cancel

ബംഗളൂരു: കോവിഡ്-19 ബാധിച്ച് രാജ്യത്തെ ആദ്യ മരണം കർണാടകയിൽ. കലബുറഗി സ്വദേശി മുഹമ്മദ്​ ഹുസൈൻ സിദ്ദീഖിയുടെ (76) മരണമ ാണ്​ കോവിഡ്​-19 ബാധ മൂലമാണെന്ന്​ സ്​ഥിരീകരിച്ചത്​. ബുധനാഴ്​ച മരിച്ച ഇദ്ദേഹത്തിന്‍റെ പരിശോധനാഫലം വ്യാഴാഴ്​ച രാത്രിയോടെയാണ്​ ബംഗളൂരുവിലെ രാജീവ്​ ഗാന്ധി ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ചെസ്​റ്റ്​ ഡിസീസസ്​ പുറത്തുവിട്ടത് ​.

ഉംറ കഴിഞ്ഞ്​ സൗദിയിൽനിന്ന്​ ഫെബ്രുവരി 29 നാണ്​ ഹൈദരാബാദ്​ വിമാനത്താവളം വഴി മുഹമ്മദ്​ ഹുസൈൻ സിദ്ദീഖി തിരിച്ചെത്തിയത്​. തുടർന്ന്​ അഞ്ചുദിവസത്തോളം വീട്ടിൽ കഴിഞ്ഞ ശേഷം അസുഖബാധയെ തുടർന്ന്​ മാർച്ച്​ അഞ്ചിന്​ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. തുടർന്ന്​ മാർച്ച്​ ഒമ്പതിന്​ കലബുറഗിയിൽനിന്ന്​ 200 കിലോമീറ്റർ അകലെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. എന്നാൽ, രോഗനില വഷളായതോടെ, മാർച്ച്​ 10ന്​ സിദ്ദീഖിയെ കലബുറഗിയിലേക്ക്​ ആംബുലൻസിൽ മടക്കി​െക്കാണ്ടുവരുന്നതിനിടെ രാത്രി 11.30ഒാടെയായിരുന്നു​ മരണം. മൃതദേഹം ബുധനാഴ്​ച രാവിലെ സംസ്​കരിച്ചിരുന്നു.

മരിച്ചയാളുൾപ്പെടെ കർണാടകയിൽ ഇതുവരെ ആറുപേർക്കാണ്​ കോവിഡ്​^19 സ്​ഥിരീകരിച്ചത്​. മറ്റു അഞ്ചു കേസുകളും ബംഗളൂരുവിലാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

അതേസമയം, മുഹമ്മദ്​ ഹുസൈൻ സിദ്ദീഖിയുടെ ചികിത്സയിൽ ഗുരുതര പിഴവ്​ സംഭവിച്ചിട്ടുണ്ടെന്ന്​ ആരോപണമുയർന്നു. യഥാസമയം, രോഗലക്ഷണം തിരിച്ചറിയുന്നതിലും സാമ്പിളുകൾ പരിശോധിക്കുന്നതിലും കലബുറഗിയിലെയും ​ൈഹദരാബാദിലെയും സ്വകാര്യ ആശുപത്രികളിൽ വീഴ്​ചവന്നിട്ടുണ്ടെന്നാണ്​ ആരോഗ്യ വകുപ്പി​​​െൻറ പ്രാഥമിക നിഗമനം.

മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ യുവാവിന് രോഗബാധയില്ല
ബം​ഗ​ളൂ​രു: കോ​വി​ഡ്-19​െൻറ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ മം​ഗ​ളൂ​രു വെ​ൻ​ലോ​ക് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വി​ന് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ദു​​ബൈ​യി​ൽ​നി​ന്നും എ​ത്തി​യ ഇ​യാ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം വ്യാ​ഴാ​ഴ്ച​യാ​ണ് ല​ഭി​ച്ച​തെ​ന്നും ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ദു​ബൈ​യി​ൽ​നി​ന്ന്​ മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഉ​ള്ളാ​ൾ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ​ക്ക് പ​നി​യും ജ​ല​ദോ​ഷ​വും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വെ​ൻ​ലോ​ക് ആ​ശു​പ​ത്രി​യി​ലെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്ക് ത​യാ​റ​ല്ലെ​ന്ന് എ​ഴു​തി​വെ​ച്ച​ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് പാ​ണ്ഡേ​ശ്വ​ർ പൊ​ലീ​സ് ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നു​മാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ ര​ക്ത-​സ്ര​വ സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​ത്. പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​ണെ​ങ്കി​ലും 14 ദി​വ​സം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രാ​ൻ യു​വാ​വി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virus
News Summary - first covid death in india
Next Story