Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2020 1:06 PM IST Updated On
date_range 9 March 2020 1:13 PM ISTഇന്ത്യയിൽ കോവിഡ് ബാധിതർ 43; തിങ്കളാഴ്ച സ്ഥിരീകരിച്ചത് നാലുപേർക്ക്
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 43 ആയി. തിങ്കളാഴ്ച നാലുപേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊച്ചിയ ിലെ മൂന്നുവയസുള്ള കുട്ടി കൂടാതെ ജമ്മു കശ്മീർ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച സ്ഥിരീകരിച്ച മറ്റ് കേസുകൾ.
കശ്മീരിൽ 63കാരിക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സമീപകാലത്ത് ഇറാനിലേക്ക് യാത്രചെയ്തിരുന്നു ഇവർ. വൈറസ് സാധ്യതയുള്ളവരുടെ പട്ടികയിൽ ഇവർ ഉണ്ടായിരുന്നു. ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ കൂടുതൽ കൊറോണ ബാധക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
