Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥി യൂനിയൻ...

വിദ്യാർഥി യൂനിയൻ പ്രസിഡൻറാകാൻ എഴുത്തുപരീക്ഷ

text_fields
bookmark_border
വിദ്യാർഥി യൂനിയൻ പ്രസിഡൻറാകാൻ എഴുത്തുപരീക്ഷ
cancel

ന്യൂ​​ഡ​​ൽ​​ഹി: വി​​ദ്യാ​​ർ​​ഥി വി​​ഭാ​​ഗ​​മാ​​യ എ​​ൻ.​​എ​​സ്.​​യു.​െ​​എ​​യു​​ടെ അ​​ഖി​​ലേ​​ന്ത്യ പ്ര​​സി​​ഡ​​ൻ​​റി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ.  രാ​​ജ്യം ഇ​​പ്പോ​​ൾ നേ​​രി​​ടു​​ന്ന അ​​ഞ്ചു പ്ര​​ശ്​​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്​ 300 വാ​​ക്കി​​ൽ ക​​വി​​യാ​​തെ ഉ​​പ​​ന്യ​​സി​​ക്കാ​​നു​​ള്ള ചോ​​ദ്യ​​വും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടും. വി​​ദ്യാ​​ർ​​ഥി യൂ​​നി​​യ​​​ൻ പ്ര​​സി​​ഡ​​ൻ​​റാ​​കാ​​ൻ താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​രി​​ൽ​​നി​​ന്ന്​ ​അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കു​​ന്ന​​ത്​ ആ​​ദ്യ​​മാ​​ണ്. പ്ര​​സി​​ഡ​​ൻ​​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്​ മേ​​ൽ​​നോ​​ട്ടം വ​​ഹി​​ക്കാ​​ൻ ​പ്ര​​ത്യേ​​ക സ​​മി​​തി​​യെ നി​​യോ​​ഗി​​ച്ചു.  എ.​െ​​എ.​​സി.​​സി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ മു​​കു​​ൾ വാ​​സ്​​​നി​​ക്, ഗി​​രീ​​ഷ്​ ചോ​​ദ​​ങ്ക​​ർ, മീ​​നാ​​ക്ഷി ന​​ട​​രാ​​ജ​​ൻ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ്​ സ​​മി​​തി​​യി​​ൽ.


കോ​​ള​​ജ്​ യൂ​​നി​​റ്റ്​ പ്ര​​സി​​ഡ​​ൻ​​റ്​ അ​​ട​​ക്കം ഏ​​തു ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​യാ​​ൾ​​ക്കും പ്ര​​സി​​ഡ​​ൻ​​റാ​​കാ​​ൻ അ​​പേ​​ക്ഷി​​ക്കാം. ഇ​​തി​​നാ​​യി ര​​ണ്ട്​ പേ​​ജ്​ ഫോ​​റം ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. എ​​ൻ.​​എ​​സ്.​​യു​​വി​​ൽ​ ചേ​​ർ​​ന്ന വ​​ർ​​ഷം, പ്രാ​​യം, തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ല​​ക്ഷ്യ​​ങ്ങ​​ൾ, ഇ​​തു​​വ​​രെ​​യു​​ള്ള നേ​​ട്ട​​ങ്ങ​​ൾ, എ​​തി​​രെ​​യു​​ള്ള കേ​​സു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം വ്യ​​ക്​​​ത​​മാ​​ക്ക​​ണം.  എ​​ന്നാ​​ൽ, എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യെ​​ച്ചൊ​​ല്ലി ഒ​​രു വി​​ഭാ​​ഗം വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ത്തു​​ന്നു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsui
News Summary - In a first, Congress turns to written tests to pick NSUI president
Next Story