ജഡ്ജിക്കെതിരെ അന്വേഷണം നടത്താൻ സി.ബി.ഐക്ക് ചീഫ് ജസ്റ്റിസിൻെറ അനുമതി
text_fieldsന്യൂഡൽഹി: അഴിമതി ആരോപണത്തിൽ അലഹാബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് എസ്.എൻ. ശുക്ലക്കെതിെര കേസെടുക്കാൻ സുപ് രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി സി.ബി.െഎക്ക് അനുമതി നൽകി. എം.ബി.ബി.എസ് പ്രവേശനത്തിന് സ്വകാര്യ മ െഡിക്കൽ കോളജിന് അനുകൂലമായി വഴിവിട്ട് കാര്യങ്ങൾ ചെയ്തെന്നാണ് ശുക്ലക്കെതിരായ ആരോപണം.
സംഭവത്തിൽ മുൻ ച ീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ശുക്ലക്കെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സി.ബി.െഎ രഞ്ജൻ ഗൊഗോയിക്ക് നൽകിയിരുന്നു. ആരോപണ വിധേയനായ ശുക്ലക്ക് കോടതി ചുമതല നൽകുന്നത് നേരത്തെ സുപ്രീംകോടതി ഒഴിവാക്കിയിട്ടുണ്ട്.
ജഡ്ജിമാർക്കെതിരായ അന്വേഷണം തുടങ്ങുംമുമ്പ് ചീഫ് ജസ്റ്റിസ് മുമ്പാകെ അന്വേഷണ ഏജൻസികൾ തെളിവ് സമർപ്പിക്കണമെന്ന് നേരത്തെ നിർദേശമുണ്ട്.
ഇതാദ്യമായാണ് സിറ്റിങ് ജഡ്ജിക്കെതിരെ ഒരു കേസിൽ സി.ബി.ഐ അന്വേഷണം നടത്തുന്നത്. സിറ്റിങ് ജഡ്ജിക്കെതിരെ അന്വേഷണം നടത്തുേമ്പാൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻെറ മുൻകൂർ അനുമതി വാങ്ങണമെന്നാണ് ചട്ടം. ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കുേമ്പാഴാണ് ശുക്ലക്കെതിരായ കേസ് ഉയർന്ന് വന്നത്. ലഖ്നോവിലെ ഒരു മെഡിക്കൽ കോളജിലെ പ്രവേശനത്തിന് സുപ്രീംകോടതി വിധി മറികടന്ന് ഉത്തരവ് പുറപ്പെടുവിച്ചുവെന്നതായിരുന്നു ശുക്ലക്കെതിരായ ആരോപണം.
തുടർന്ന് ദീപക് മിശ്ര നിയോഗിച്ച സമിതി ഇതേക്കുറിച്ച് അന്വേഷിക്കുകയും ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ രഞ്ജൻ ഗൊഗോയ് ശുക്ലയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
