ചെന്നൈയിലേക്ക് ജല ട്രെയിൻ; 50 വാഗണുകളിലായി 25 ലക്ഷം ലിറ്റർ വെളളം
text_fieldsചെന്നൈ: കൊടിയ വരൾച്ച നേരിടുന്ന ചെന്നൈ നഗരത്തിലേക്ക് വെള്ളവുമായ ആദ്യ ട്രെയിൻ പുറപ്പെട്ടു. വെല്ലൂർ ജില്ലയില െ ജോലാർപേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ട്രെയിനിൽ 25 ലക്ഷം ലിറ്റർ വെള്ളമാണ് കൊണ്ടുവരുന്നത്. 50 വാഗണുകളിലായാണ് വെള്ളം എത്തിക്കുന്നത്. ചെന്നൈയിലെ വില്ലിവാക്കം റെയില്‍വേ സ്‌റ്റേഷനിലാണ് ട്രെയിൻ എത്തുക.
ആദ്യട്രെയിന്‍ ചെന്നൈയിലെത്തുന്നതിന് പിന്നാലെ മറ്റൊരു ട്രെയിനിലും നഗരത്തില്‍ വെള്ളമെത്തിക്കും. ജോലാർപേട്ടയിൽ നിന്ന് വില്ലിവാക്കെത്തത്താൻ അഞ്ചു മണിക്കൂറോളം സമയമെടുക്കും. ജോലാർപേട്ട റെയിൽവേ സ്റ്റേഷനിലേക്ക് 3.5 കിലോമീറ്റർ അകലെയുള്ള പമ്പ് ഹൗസിൽ നിന്ന് പൈപ്പ് വഴിയാണ് വാഗണുകളിൽ വെള്ളം നിറക്കുന്നത്.
ജല വാഗണുകളുമായുള്ള ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് ചെന്നൈ മെട്രോ വാട്ടര്‍ കോര്‍പ്പറേഷനില്‍നിന്ന് റെയില്‍വേ ഈടാക്കുന്നത്. തമിഴ്നാട് സർക്കാർ വെള്ളത്തിനായി 65 കോടി രൂപ നീക്കിവെച്ചിട്ടുള്ളത്. ചെന്നൈ മെട്രോ വാട്ടർ ഓരോ ദിവസവും 10 ദശലക്ഷം വെള്ളം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
