Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാരിറ്റി ഫണ്ട്​...

ചാരിറ്റി ഫണ്ട്​ പിരിവിന് നിയന്ത്രണം വേണമെന്ന ഹൈകോടതി നിർദേശം സ്വാഗതം ചെയ്ത് ഫിറോസ് കുന്നംപറമ്പിൽ

text_fields
bookmark_border
ചാരിറ്റി ഫണ്ട്​ പിരിവിന് നിയന്ത്രണം വേണമെന്ന ഹൈകോടതി നിർദേശം സ്വാഗതം ചെയ്ത് ഫിറോസ് കുന്നംപറമ്പിൽ
cancel

കോഴിക്കോട്: ചികിത്സച്ചെലവ്​ അടക്കം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ നടത്തുന്ന ജനകീയ ഫണ്ട്​ പിരിവുകൾക്ക്​ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന ഹൈകോടതി നിർദേശം സ്വാഗതം ചെയ്ത് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. വിരമിച്ച ജഡ്ജിമാരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് വരുന്നവരല്ല. ഇതിൻെറ ഇടയിൽ കള്ള നാണങ്ങളുണ്ട്. അത്തരം കള്ള നാണയങ്ങളെ മാറ്റിനിർത്തി സോഷ്യൽ മീഡിയ ചാരിറ്റിയെ സുതാര്യമാക്കി ജനങ്ങൾക്ക് വിശ്വസമുള്ള രൂപത്തിൽ കൊണ്ടുപോകണമെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.

ചികിത്സച്ചെലവ്​ അടക്കം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ നടത്തുന്ന ജനകീയ ഫണ്ട്​ പിരിവുകൾക്ക്​ (ക്രൗഡ് ഫണ്ടിങ്​) മേൽ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്നാണ് ഹൈകോടതിയുടെ നിർദേശം. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഞ്ചുമാസം പ്രായമുള്ള ഇമ്രാന്‍ മുഹമ്മദി​െൻറ ചികിത്സക്ക്​ സർക്കാർ സഹായം തേടി പിതാവ്​ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഇടപെടൽ.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പണപ്പിരിവിൽ യു ട്യൂബർമാർ സ്വന്തം അക്കൗണ്ടിലേക്ക്​ പണം ശേഖരിക്കുന്നതെന്തിനാണെന്ന്​ ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ആര്‍ക്കും പണപ്പിരിവ് നടത്താവുന്ന സ്ഥിതിയാണ്​. പിരിച്ച പണം സംബന്ധിച്ച് തര്‍ക്കങ്ങളും ഉണ്ടാകുന്നുണ്ട്​. ഇത്തരം ഫണ്ട്​ ശേഖരണം എന്തുകൊണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്തിക്കൂടാ. വിഷയത്തില്‍ സര്‍ക്കാറി​െൻറയും പൊലീസി​െൻറയും കര്‍ശന നിരീക്ഷണവും ഇടപെടലും ഉണ്ടാക​ണം. ഇക്കാര്യത്തിൽ സമഗ്ര നയമുണ്ടാകണം​. പണത്തി​െൻറ ഉറവിടമടക്കം പരിശോധനക്ക്​ വിധേയമാക്കേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtFiroz Kunnamparambil
Next Story