ജാമിഅ സർവകലാശാലയിൽ വീണ്ടും വെടിവെപ്പ്
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയ്യ ഇസ്ലാമിയ സർവകലാശാലയിൽ വീണ്ടും വെടിവെപ്പ്. സർവകലാശാലയുടെ അഞ്ചാം നമ്പർ ഗേറ്റിൽ ഞായ റാഴ്ച രാത്രി 11.50ഓടെയാണ് സംഭവം. വെടിവെപ്പിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
സ്കൂട്ടറിലെത്തിയ രണ്ടുപേ രാണ് വെടിവെപ്പ് നടത്തിയതെന്ന് ജാമിഅ കോഡിനേഷൻ കമ്മിറ്റി പറഞ്ഞു. സംഭവ ശേഷം രക്ഷപ്പെട്ട അക്രമികളെ തിരിച്ചറിഞ്ഞി ട്ടില്ല. പൊലീസ് ഡെപ്യൂട്ടി കമീഷ്ണർ സ്ഥലത്തെത്തി.
സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികളും പ്രദേശവാസികളും സർവകലാശാല പരിസരത്ത് പ്രതിഷേധവുമായി ഒരുമിച്ച് കൂടി. തുടർന്ന് ജാമിഅ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
#WATCH Delhi: People gather in protest outside Jamia Millia Islamia University following an incident of firing at gate no.5 of the university. 2 scooty-borne unidentified people had fired bullets at the spot. SHO (Station house officer) is present at the spot. Investigation is on pic.twitter.com/EKlxQPBVum
— ANI (@ANI) February 2, 2020
നേരത്തെ, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്ഘട്ടിലെ സമാധി സ്ഥലത്തേക്ക് ലോങ് മാർച്ച് നടത്തിയ ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥികൾക്കു നേരെ വെടിവെപ്പ് നടന്നിരുന്നു. വെടിവെപ്പിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു.
രണ്ടു ദിവസത്തിനുശേഷം ശാഹീൻബാഗ് സമരപ്പന്തലിലും വെടിവെപ്പുണ്ടായെങ്കിലും ആർക്കും പരിക്കേറ്റില്ല. വെടിയുതിർത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
