ന്യൂഡൽഹി: രാജസ്ഥാനിലും ഗുജറാത്തിലും തീപിടിത്തം. രാജസ്ഥാനിൽ ഒരു വീട്ടിലും ഗുജറാത്തിൽ ഒരു ശിബിരത്തിനിടയിലുമാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ എട്ടു പേർ മരിച്ചു.
ജയ്പൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചുപേരാണ് മരിച്ചത്. ജയ്പൂരിലെ വിദ്യാനഗർ മേഖലയിലാണ് സംഭവം. ഗ്യാസ് സിലിണ്ടർ പൊട്ടിെത്തറിച്ചതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു. മരിച്ചവർ അഞ്ചുപേരും ഒരു കുടംബത്തിെല അംഗങ്ങളാണ്.
രാജ്കോട്ടിലെ പ്രൻസ്ലയിൽ രാഷ്ട്ര കഥാ ശിബിരത്തിനിടെ ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പെൻകുട്ടികളും മരിച്ചു.