കൊൽക്കത്തയിൽ വൻ തീപിടിത്തം
text_fieldsകൊൽക്കത്ത: നഗരത്തിലെ ഹോൾസെയിൽ വിപണിയായ ബുറാബസാറിൽ വൻ തീപിടിത്തം. ബുറാബസാറിലെ ഒരു കെട്ടിടത്തിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. രാത്രി പത്തോടെയാണ് സംഭവം. അഗ്നിശമന സേനയുടെ 30 വാഹനങ്ങൾ തീയണയ്ക്കാൻ രംഗത്തുണ്ട്. പ്ലാസ്റ്റിക്കുകളും ഗ്യാസ്സിലിണ്ടറുകളും തീപിടിത്തത്തിന്ആക്കംകൂട്ടിയതായിപൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും പൂർണമായി അണയ്ക്കാനായിട്ടില്ല. കെട്ടിടത്തിൽ കുടുങ്ങിയ ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആളുകൾക്ക് പരിക്കേറ്റതായോ മരിച്ചതായോ റിപ്പോർട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായില്ലെങ്കിലും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയും ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ളവയും പരിശോധിക്കുന്നുണ്ട്.
സമീപം താമസിക്കുന്നവരെ ഒഴിപ്പിച്ചു. തീപിടിച്ച കെട്ടിടത്തിലേക്ക് എത്തുന്ന വഴി ചെറുതായത് രക്ഷാപ്രവർത്തകരെ ബുദ്ധിമുട്ടിലാക്കി. സമീപമുള്ള കെട്ടിടങ്ങൾക്കുമുകളിൽ കയറിയാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
