Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാലിമാർ എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം

text_fields
bookmark_border
Fire in Shalimar Express train
cancel

മുംബൈ: മുംബൈയിലേക്ക് പോവുകയായിരുന്ന ഷാലിമാർ എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. മഹാരാഷ്ട്രയിലെ നാസിക് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്.

വിവരമറിഞ്ഞയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും നിലവിൽ തീ നിയന്ത്രണവിധേയമാണെന്നും റെയിൽവേ പൊലീസ് അറിയിച്ചു. തീപിടിത്തമുണ്ടായ ലഗേജ് കമ്പാർട്ട്‌മെന്റ് ട്രെയിനിൽ നിന്ന് വേർപെടുത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ യാത്ര സുരക്ഷിതമായി പുനരാരംഭിക്കാനാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവാജി എം. സുതാർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire in Shalimar Express train
Next Story