ഗോരഖ്പുർ: ഒാക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് നവജാത ശിശുക്കൾ അടക്കം 63 കുട്ടികൾ മരിച്ച ഗോരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. പ്രിൻസിപ്പലിെൻറ ഒാഫിസും റെക്കോഡ് റൂമും കത്തിനശിച്ചു. പ്രധാന രേഖകൾ നശിച്ചതായാണ് വിവരം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആറ് ഫയർഫോഴ്സ് യൂനിറ്റുകളുടെ സഹായത്തോടെയാണ് തീയണച്ചത്.
കഴിഞ്ഞ വർഷം ആഗസ്തിനാണ് രാജ്യത്തെ ഞെട്ടിച്ച് കുഞ്ഞുങ്ങളുടെ മരണം അരങ്ങേറിയത്. നാലു ദിവസത്തിനിെട 70 ഒാളം കുഞ്ഞുങ്ങളായിരുന്നു മരിച്ചത്. കുടിശ്ശിക തീർക്കാത്തതിെന തുടർന്ന് ഒാക്സിജൻ വിതരണം നിർത്തിയതു മൂലം ശ്വാസം കിട്ടാതെ കുഞ്ഞുങ്ങൾ മരിക്കുകയായിരുന്നു. പ്രിൻസിപ്പൽ അടക്കമുള്ളവരെ പ്രതിയാക്കി ഇതിെൻറ അന്വേഷണം നടക്കുന്നതിനിടെയാണ് തീപിടിത്തം.