Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2022 1:22 PM IST Updated On
date_range 21 Nov 2022 2:55 PM ISTതമിഴ്നാട്ടിൽ ക്ഷേത്രഗോപുരത്തിൽ വൻ തീപിടിത്തം- വിഡിയോ
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്ര ഗോപുരത്തിൽ വൻ തീപിടിത്തം. വിരുദുനഗറിലെ ശിവകാശിയിലുള്ള ഭദ്രകാളി അമ്മൻ ക്ഷേത്രത്തിലെ ഗോപുരത്തിലാണ് ഞായറാഴ്ച രാത്രിയോടെ തീപിടിച്ചത്.
നവീകരണ ജോലികൾക്കായി മരംകൊണ്ടുള്ള ഫ്രെയിം കൊണ്ട് ഗോപുരം മൂടിയിരുന്നു. ഇവക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് തീ ആളിപടരുകയായിരുന്നു.
രണ്ട് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. വിവാഹ ഘോഷയാത്രയുടെ ഭാഗമായി പൊട്ടിച്ച പടക്കങ്ങളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

