സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 35 പേർക്ക് പരിക്ക്. പാന്ദെസെര മേഖലയിെല ഡൈയിങ് മില്ലിനാണ് തീപിടിച്ചത്. സ്ലാബ് വീണ് മില്ലിലെ പൈപ്പ് പൊട്ടി ഒായിൽ ചോർന്നതാണ് തീപിടിത്തത്തിന് ഇടവെച്ചതെന്നാണ് നിഗമനം. മില്ലിലെ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. അഗ്നിശമന സേന സ്ഥലത്തെത്തി അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
അതേസമയം, ബിഹാറിെല ദീദർഗഞ്ചിൽ എൽ.പി.ജി ഗോഡൗണിലും തീപിടിത്തമുണ്ടായി. ഗോഡൗണിന് പരിസരത്ത് ഒരു സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിച്ചത്. ആറ് അഗ്നിശമന യൂണിറ്റുകൾ എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.