മുംബൈ: മുംബൈയിൽ ലെതർ കമ്പനിയുടെ ഒാഫീസിൽ വൻ തീപിടിത്തം. മുംബൈയിലെ ബാരിസ്റ്റർ നാഥ് പായ് റോഡിൽ സ്ഥിതി ചെയ്യുന്ന കമ്പനിയിലാണ് സംഭവം.
അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.