Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.എസ്.ആർ.ഒ കേന്ദ്രത്തിൽ തീപിടിത്തം
text_fieldsbookmark_border
അഹമ്മദാബാദ്: അഹമ്മദാബാദിലെ െഎ.എസ്.ആർ.ഒ കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെ മിഷ്യനറി ഡിപ്പാർട്ട്മെൻറിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
തീയണക്കുന്നതിനായി 25 ഫയർഫോഴ്സ് യൂനിറ്റുകൾ സംഭവസ്ഥലത്തെത്തി. 10 ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനെത്തി. തീപിടത്തമുണ്ടായയുടൻ െഎ.എസ്.ആർ.ഒയുടെ ഗവേഷണ കേന്ദ്രം ഒഴിപ്പിച്ചു.
ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീയണക്കാൻ ആയതെന്ന് ഫയർഫോഴ്സ് ഒാഫീസർ രാജേഷ് ഭട്ട് പറഞ്ഞു. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണ്. െഎ.എസ്.ആർ.ഒയുടെ പ്രമുഖമായ ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ് അഹമ്മദാബാദിലേത്.
Next Story
