Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർമാണത്തിലിരുന്ന...

നിർമാണത്തിലിരുന്ന യുദ്ധക്കപ്പലിൽ തീപിടിത്തം; ഒരാൾ മരിച്ചു

text_fields
bookmark_border
INS-vishakapattana
cancel

മുംബൈ: മസഗോൺ ഡോക്കിൽ നിർമാണ​ത്തിലിരുന്ന ‘വിശാഖപട്ടണം’ നാവിക യുദ്ധക്കപ്പലിലുണ്ടായ അഗ്​നിബാധയിൽ ഒരാൾ മരിച ്ചു. കരാർ ജീവനക്കാരനായ ബ്രജേഷ്​ കുമാർ (23) ആണ്​ മരിച്ചത്​. കപ്പലി​​െൻറ ശീതീകരണ കേന്ദ്രത്തിലാണ്​ തീപിടിത്തമുണ്ടാ യതെന്ന്​ കപ്പൽ നിർമാണ ശാല അറിയിച്ചു.

ഗുരുതരമായി പൊള്ളലേറ്റതിന്​ പുറമെ ശ്വാസം കിട്ടാതിരുന്നതും തൊഴിലാളിയുടെ മരണകാരണമായതായി അധികൃതർ പറഞ്ഞു. അഗ്​നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും കപ്പലിലെ തീപിടിത്ത സ്​ഥലത്ത്​ എത്തിപ്പെടാൻ കൂടുതൽ സമയം എടുത്തതായും പറയുന്നു. എന്നാൽ, തീ കൂടുതൽ വ്യാപിക്കുന്നതിന്​ മുമ്പ്​​ നിയന്ത്രിക്കാനായി.

എട്ട്​ ഫയർ എൻജിനുകളും ഏഴ്​ വെള്ള ടാങ്കറുകളും സ്​ഥലത്തെത്തി. വിശാഖപട്ടണം, മർമഗാവ്​, ഇംഫാൽ, പോർബന്ദർ എന്നിങ്ങനെ പേരുകളിൽ മസഗോൺ ഡോക്കിൽ നിർമിക്കുന്ന മിസൈൽ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ്​ വിശാഖപട്ടണം. കപ്പൽ 2021ൽ​ നാവികസേനയുടെ ഭാഗമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsINS Vishakapattanam
News Summary - fire breaks out on ins vishakapattanam -india news
Next Story