തെലങ്കാനയിൽ പാസഞ്ചർ ട്രെയിനിൽ തീപിടിത്തം
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ പാസഞ്ചർ ട്രെയിനിൽ തീപിടിത്തം. വ്യാഴാഴ്ച രാവിലെ യാദാദ്രി ഭുവനഗരി ജില്ലയിലെ ബിബിനഗറിലാണ് തീപിടിത്തമുണ്ടായത്. മിറയാല ഗുഡയിൽ നിന്നും കച്ചഗുഡയിലേക്ക് സഞ്ചരിക്കുകയായിരുന്നു തീവണ്ടി.
ട്രെയിൻ ബിബിനഗറിലെത്തിയപ്പോൾ കോച്ചുകളിൽ തീകാണുകയായിരുന്നു. തീ കണ്ടയുടനെ യാത്രക്കാർ വിവരം റെയിൽവേ ജീവനക്കാരെ അറിയിച്ചു. തുടർന്ന് ട്രെയിൻ ബിബിനഗർ സ്റ്റേഷനിൽ പിടിച്ചിട്ടു. ഉടൻ തന്നെ ഫയർഫോഴ്സിനെ വിളിച്ച് തീയണക്കാൻ കഴിഞ്ഞതിനാൽ കോച്ചിലെ മറ്റ് ഭാഗങ്ങളിലേക്ക് തീപടരുന്നത് തടയാനായി.
അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. മുഴുവൻ യാത്രക്കാരും സുരക്ഷിതരാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കാണ് വലിയ പ്രാധാന്യം നൽകുന്നത്. തീ നിയന്ത്രണവിധേയമാക്കിയതിന് ശേഷം ട്രെയിൻ ഗതാഗതം സാധാരണനിലയിൽ നടക്കുന്നുണ്ടെന്ന് റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

