ഡല്‍ഹിയിൽ തീപ്പിടിത്തം; മൂന്ന് മരണം, എട്ട് പേർക്ക് പരിക്ക്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ കെട്ടിടത്തിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തത്തിൽ മൂന്ന് പേർ വെന്ത് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.ഓഖ്‌ല ഫയർ സ്റ്റേഷൻ പരിധിയിലുള്ള മധ്യം മാർഗിലെ നയാ താര അപ്പാർട്ട്മെന്റിന് സമീപമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
ഒരു ഗ്രൗണ്ട് ഫ്ലോറും അഞ്ച് മുകൾ നിലകളും ഉൾക്കൊള്ളുന്ന ഈ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. തറനിലയിലെ പാർക്കിങ് ഏരിയയിൽ നിത്തിയിട്ട വാഹനങ്ങളിൽ നിന്നാണ് തീ പടർന്നതെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴി രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. പുലർച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തം.
തീ നിയന്ത്രണവിധേമായതായി അഗ്നിശമന സേന അറിയിച്ചു. സമീപ കാലത്തായി ഡൽഹിയിൽ തീപ്പിടിത്ത ദുരന്തങ്ങൾ വൻതോതിൽ വർധിച്ചിരിക്കുകയാണ്.
ജൂൺ മൂന്നിന് റസ്റ്ററന്‍റിലുണ്ടായ തീപ്പിടിത്തത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

