Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുരു​ഗ്രാമിലെ മാളിൽ...

ഗുരു​ഗ്രാമിലെ മാളിൽ തീപിടിത്തം

text_fields
bookmark_border
fire
cancel

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മാളിൽ തീപിടിത്തം. ഹരിയാനയിലെ ഗ്ലോബൽ ഫോയർ മാളിലാണ് തീപിടിത്തമുണ്ടായത്. നിരവധി അഗ്നിശമന സേനാ യൂനിറ്റുകൾ രംഗത്തെത്തി തീയണക്കാ​ൻ ശ്രമിക്കുന്നുണ്ട്.

നിരവധി കാർ ഷോറൂമുകളും ബഹുരാഷ്ട്ര കമ്പനികളും സ്ഥിതി ചെയ്യുന്ന ഗോൾഫ് കോഴ്സ് റോഡിലാണ് മാൾ സ്ഥിതി ചെയ്യുന്നത്. തീ നിയന്ത്രണ വിധേയമായിട്ടു​ണ്ടെന്നും ആളപായമുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

മാളിൽ ഒന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. പുക മൂലം മാളിൽ നിന്ന് പുറത്തു കടക്കാനാകാതെ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire
News Summary - Fire breaks out at Global Foyer mall
Next Story