Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ വാണിജ്യ...

മുംബൈയിൽ വാണിജ്യ സ്ഥാപനത്തിൽ തീപിടിത്തം; ആളപായമില്ല

text_fields
bookmark_border
മുംബൈയിൽ വാണിജ്യ സ്ഥാപനത്തിൽ തീപിടിത്തം; ആളപായമില്ല
cancel

മുംബൈ: മുലുന്ദ് വെസ്റ്റിലെ ആറ് നിലകളുള്ള വാണിജ്യ സ്ഥാപനത്തിൽ തീപിടുത്തം. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഏവിയോർ കോർപറേറ്റ് പാർക്കിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ആറാംനിലയിൽ പുക പടർന്നിട്ടുണ്ടെന്നും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ പറഞ്ഞു. നാല് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. അൻപതോളം ആളുകളെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇലക്ട്രോണിക്ക് സാമഗ്രികൾക്കും ഫർണിച്ചറുകൾക്കും ചില ഫയലുകൾക്കും തീപിടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firemumbai
News Summary - Fire breaks out at commercial establishment in Mumbai; No casualty
Next Story