Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഖ്നോവിൽ കോച്ചിങ് സെന്‍ററിലെ തീപിടിത്തത്തിൽ 14 മരണം; രക്ഷപ്പെടുന്നതിനിടെ നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
ലഖ്നോവിൽ കോച്ചിങ് സെന്‍ററിലെ തീപിടിത്തത്തിൽ 14 മരണം; രക്ഷപ്പെടുന്നതിനിടെ നിരവധി പേർക്ക് പരിക്ക്
cancel

ലഖ്നൗ: ലഖ്നോവിലെ അലിഗഞ്ചിൽ കോച്ചിങ്ങ് സെന്‍ററിന് തീപിടിച്ചു. 14 പേർ മരിച്ചു. തീപിടിത്തത്തെ തുടർന്ന് നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ചില വിദ്യാർഥികൾ ഒന്നാം നിലയിൽ നിന്ന് ചാടുക‍യുംചെയ്തു. രക്ഷപ്പെടാനായി ചാടിയവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മൂന്ന് നില കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്. ഒരു മണിക്കൂറിലധികം നേരം തീ പടർന്നു. അഗ്നിശമന സേനയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. കോച്ചിങ്ങ് സെന്‍ററിനുള്ളിലേക്ക് തീ അതിവേഗം പടർന്ന് പിടിക്കുകയായിരുന്നു. ആളുകൾ അകത്ത് കുടുങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്.

തീപിടുത്തത്തിന്‍റെ കാരണം ഇതുവരെയും വ്യക്തമല്ല. കെട്ടിടത്തിനുള്ളിലേക്ക് തീയും പുകയും പടർന്നതോടെ രക്ഷപ്പെടാനായി ആളുകൾ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് ചാടുന്നത് സംഭവസ്ഥലത്തു നിന്നുള്ള വീഡിയോയിൽ കാണാം. മുഖ്യമന്ത്രി രക്ഷാപ്രവർത്തങ്ങൾക്കും ദുരിതാശഅവാശ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ നിർദേശിച്ചിട്ടുണ്ട്.

തീപിടുത്തത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടെ നിരവധി ആളുകൾക്ക് പരിക്കേറ്റതായും പറയുന്നു. തീപിടുത്തത്തിന്‍റെ കാരണവും സുരക്ഷാ വീഴ്ചകളും അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out at coaching centre in Lucknow: Several injured while trying to escape
Next Story