Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2021 4:05 PM GMT Updated On
date_range 11 April 2021 4:05 PM GMTനോയിഡയിൽ വൻ തീപിടിത്തം; രണ്ടു കുട്ടികൾ മരിച്ചു
text_fieldsbookmark_border
നോയിഡ: യു.പിയിലെ നോയിഡയിൽ 150ഓളം കുടിലുകൾ കത്തിനശിച്ചു. രണ്ടു കുട്ടികൾ മരിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ബെഹലോപുർ ഗ്രാമത്തിനടുത്തുള്ള ജെ.ജെ ക്ലസ്റ്ററിൽ തീപിടിത്തമുണ്ടായത്.
ഡസനോളം ഫയർ യൂനിറ്റുകളുടെ ശ്രമഫലമായി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാറ്റുവീശുന്നതു കാരണം പുക അടങ്ങിയില്ല. 150ഓളം കുടിലുകൾ കത്തിയമർന്നുവെന്നും രണ്ടു കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെടുത്തുവെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ ഹരീഷ് ചന്ദർ പറഞ്ഞു. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story