Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുജറാത്തിലെ തുണി ഗോഡൗണിലെ തീപിടിത്തത്തിൽ ഒമ്പത് മരണം
text_fieldsbookmark_border
അഹമ്മദാബാദ്: ഗുജറാത്തിലെ തുണി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. അഹമ്മദാബാദ് നഗരത്തിന് സമീപം പിരാനയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കെട്ടിടത്തിനുള്ളിൽ അഞ്ച് പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുണി ഗോഡൗണിന് സമീപമുള്ള രാസ്വസ്തു ഫാക്ടറിയിലാണ് ആദ്യം തീയുണ്ടായത്. ഈ ഫാക്ടറിയിൽ പൊട്ടിത്തെറിയുണ്ടായെന്നും സ്ഫോടനത്തിൽ മേൽക്കുര തകർന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. മുതിർന്ന രണ്ട് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സംഭവത്തിൽ അന്വേഷണം നടത്തും.
Next Story

