Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഹ്മദാബാദിലെ ആശുപത്രിയിൽ തീപ്പിടിത്തം; 125 രോഗികളെ ഒഴിപ്പിച്ചു
text_fieldsbookmark_border
അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദ് നഗരത്തിലെ 10 നിലയുള്ള രാജസ്ഥാൻ ആശുപത്രിയിൽ തീപ്പിടിത്തം. തുടർന്ന് 125 രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു. ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
നവീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലെ പല സാധനങ്ങളും കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് തീപ്പിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചെ 4.30 ഓടെയാണ് ഈ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ചാരിറ്റബിൾ ട്രസ്റ്റ് ആണ് ആശുപത്രി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

