മുംബൈ: കാറപകടത്തിൽ സാരമായി പരിക്കേറ്റ പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മി നിരീക്ഷ ണത്തിൽ തന്നെ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ. അതിനിടെ, കാർ ഡ്രൈവർക്കെതിരെ അശ്രദ്ധ മായി വാഹനം ഓടിച്ചതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ലോറി ഡ്രൈവർ രാേജഷ് പാണ്ഡുരംഗ ഹിൻഡെയുടെ മൊഴിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ശനിയാഴ്ച വൈകീട്ടാണ് മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിൽ ശബാന സഞ്ചരിച്ച ടാറ്റ സഫാരി കാർ അപകടത്തിൽപെട്ടത്. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശബാനയുടെ ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും അവർെക്കാപ്പം ഉണ്ടായിരുന്നെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്.
എന്നാൽ, മറ്റൊരു കാറിൽ ഇവർക്കൊപ്പം സഞ്ചരിക്കുകയായിരുന്നെന്നാണ് പൊലീസ് സൂപ്രണ്ട് പരസ്കാർ പറയുന്നത്. അപകടത്തിൽപെട്ട കാർ ആർ.ടി.ഒയുടെ പരിശോധനക്കായി മാറ്റി. ജാവേദ് അക്തറിെൻറ 75ാം പിറന്നാൾ ദിനത്തിെൻറ പിറ്റേ ദിവസമാണ് അപകടം. അപകടം നടന്നയുടൻ നടിയെ അടുത്തുള്ള എം.ജി.എം ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് മുംബൈയിലെ കോകിലബെൻ അംബാനി മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.