Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎഫ്​.​െഎ.ആർ...

എഫ്​.​െഎ.ആർ വിജ്ഞാനകോശമാവണമെന്നില്ല -കർണാടക ഹൈക്കോടതി

text_fields
bookmark_border
എഫ്​.​െഎ.ആർ വിജ്ഞാനകോശമാവണമെന്നില്ല  -കർണാടക ഹൈക്കോടതി
cancel

ബംഗളൂരു: കേസുകളിൽ പൊലീസ് രജിസ്​റ്റര്‍ ചെയ്യുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് (എഫ്​.​െഎ.ആർ‍) വിജ്ഞാനകോശമാവണമെന്നില്ലെന്ന്​ കര്‍ണാടക ഹൈക്കോടതി.

ഹെന്നൂര്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകക്കേസിൽ പ്രതിയുടെ ജാമ്യഹരജി പരിഗണിക്കവെയാണ്​ ജസ്​റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറി​െൻറ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചി​െൻറ പരാമർശം.

എഫ്​.​െഎ.ആറിൽ മുഴുവന്‍ വിവരങ്ങളും ചേര്‍ത്തിട്ടില്ലെന്നും റിപ്പോര്‍ട്ടിലില്ലാത്ത ദൃക്‌സാക്ഷികളെ കോടതിയില്‍ വിസ്തരിക്കരുതെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ, എഫ്​.​െഎ.ആർ ഒരിക്കലും ഒരു കേസി​െൻറ മുഴുവന്‍ വിവരങ്ങളും നല്‍കുന്നില്ലെന്ന് ജസ്​റ്റിസ്​ ശ്രീനിവാസ് ചൂണ്ടിക്കാട്ടി.

കുറ്റകൃത്യം നടന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ തെളിയുന്ന കാര്യങ്ങളാണ് എഫ്​.​െഎ.ആറിൽ ചേർക്കുന്നത്​. കേസിനെ മുഴുവനായും മനസിലാക്കാന്‍ ഇതു മതിയാവില്ല. റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് സാക്ഷികളാണെന്ന് പറഞ്ഞ്​ അവര്‍ കോടതിയില്‍ വരു​േമ്പാൾ വിസ്തരിക്കാന്‍ കോടതിക്ക് അവകാശമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പ്രസ്തുത കേസില്‍ പൊലീസ് സമര്‍പ്പിച്ച എഫ്​.​െഎ.ആർ കെട്ടിച്ചമച്ചതല്ലെന്ന് കോടതിക്ക് പൂര്‍ണബോധ്യമുണ്ടെന്നും അതിനാല്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളുന്നതായും ഡിവിഷന്‍ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIRkarnataka high courtEncyclopedia
News Summary - FIR need not be an encyclopedia- Karnataka High Court
Next Story