Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.പി.എം നേതാവായ...

സി.പി.എം നേതാവായ ത്രിപുര മുൻമന്ത്രിക്കെതിരെ 28 കോടിയുടെ അഴിമതിക്കേസ്​

text_fields
bookmark_border
സി.പി.എം നേതാവായ ത്രിപുര മുൻമന്ത്രിക്കെതിരെ 28 കോടിയുടെ അഴിമതിക്കേസ്​
cancel

അഗർത്തല: ത്രിപുരയിലെ മുതിർന്ന സി.പി.എം നേതാവും മുൻ വ്യവസായ മന്ത്രിയുമായ പബിത്ര കാർക്കെതിരെ അഴിമതിക്കേസ്​. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് ത്രിപുര വിജിലൻസ് വിഭാഗം കിഴക്കൻ അഗർത്തലയിലെ ബോധ്​ജുങ്​നഗർ പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

വിവിധ പദ്ധതികളിലായി 28 കോടി രൂപയുടെ അഴിമതി ആരോപണമാണ്​ പബിത്രക്കെതിരെ ഉയർന്നത്​. ത്രിപുര ജെ.ഐ.സി.എ പ്രോജക്ട്, പിന്നാക്ക കോർപറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, ത്രിപുര വ്യവസായ വികസന കോർപറേഷൻ, ത്രിപുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ടാണ്​ അഴിമതി നടന്നതെന്ന്​ പരാതിയിൽ പറയുന്നു. വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ജെറമിയ ദർ​േലാങ്​ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട്​ കണ്ടെത്തിയതായാണ്​ പൊലീസ്​ പറയുന്നത്​.

അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13 (2) / 13 (1) (സി) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്​. ഉന്നതർ ഉൾപ്പെട്ട കേസായതിനാൽ ഉയർന്ന പൊലീസ്​ ഉദ്യോഗസ്​ഥരെയാണ്​ കേസന്വേഷണത്തിന്​ നിയോഗിക്കുക. ന്യൂ ക്യാപിറ്റൽ കോംപ്ലക്‌സ്​ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ പിയ മാധുരി മജുംദറിനാണ്​ അന്വേഷണച്ചുമതല.

1998ലും 2003ലും മണിക് സർക്കാർ മന്ത്രിസഭയിൽ വ്യവസായ, ഐടി മന്ത്രിയായിരുന്നു പബിത്ര കർ. 2006ൽ മന്ത്രിസഭയിൽ നിന്ന് പുറത്തായി. പിന്നീട്​ ത്രിപുര വ്യവസായ വികസന കോർപ്പറേഷന്‍റെ (ടിഐഡിസി) ചെയർമാനായി. വ്യവസായ, ഐ.ടി മന്ത്രിയായിരിക്കെ അധികാരം ദുരുപയോഗം ചെയ്​ത്​ ഫണ്ട തട്ടിപ്പ്​ നടത്തിയെന്നാണ്​ വിജിലൻസ് കണ്ടെത്തൽ. ടിഐഡിസിയിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്​.

അതേസമയം, രാഷ്​ട്രീയവിരോധം തീർക്കാനുള്ള നീക്കമാണ്​ അഴിമതി ആരോപണമെന്ന്​ സി.പി.എം നേതൃത്വം പ്രതികരിച്ചു. ബിപ്ലബ് കുമാർ ദേബിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരമേറ്റ ശേഷം മുൻ പി.ഡബ്ല്യു.ഡി മന്ത്രിയും

മുതിർന്ന സി.പി.എം നേതാവുമായ ബാദൽ ചൗധരിക്കെതിരെ 600 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ കേസിൽ ബാദൽ, മുൻ ചീഫ് സെക്രട്ടറി വൈ.പി സിങ്​, മുൻ ചീഫ് എഞ്ചിനീയർ സുനിൽ ഭൗമിക് എന്നിവരെ അറസ്റ്റ് ചെയ്ത് മൂന്ന് മാസം ജയിലിൽ അടച്ചുവെങ്കിലും ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:curruptionmanik sarkarTripuracpmpabitra kar
News Summary - FIR lodged against senior CPI-M leader and Ex Tripura minister on corruption charge
Next Story