അലിഗഢ്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ അലിഗഢിൽ പ്രതിഷേധിച്ച 60ൽപരം സ്ത്രീകൾക്കെത ിരെ പൊലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ച് ഒത്തുചേർന്നതിനാണ് കേസെന്ന് പൊലീസ് പറഞ്ഞു.
‘‘ചില സ്ത്രീകൾ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ ഒത്തുകൂടി പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചു. ഇത് സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞയുടെ ലംഘനമാണ്. അതിനാൽ 60 മുതൽ 70 വരെ സ്ത്രീകൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.’’ അലിഗഢ് സിവിൽ ലൈൻ സർക്കിൾ ഓഫീസർ അനിൽ സമാനിയ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അങ്ങോളമിങ്ങോളം വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്.