വൈദ്യുതി മോഷണം: അഅ്സം ഖാെൻറ ഭാര്യക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: വൈദ്യുതി മോഷണ കേസിൽ മുതിർന്ന സമാജ്വാദി പാർട്ടി നേതാവും രാംപുർ എം.പിയുമായ അഅ്സം ഖാെൻറ ഭാര്യക് കെതിരെ ഉത്തർപ്രദേശ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അഅ്സം ഖാെൻറയും ഭാര്യ തജീന ഫാത്തിമയുടെയും ഉടമസ്ഥതയിലുള്ള റിസോർട്ടിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വൈദ്യുതി മീറ്ററിൽ നിയമവിരുദ്ധമായ ഉപകരണങ്ങൾ ഘടിപ്പിച്ച് കൂടുതൽ വൈദ്യുതി ഉപയോഗിച്ചുവെന്നതാണ് കേസ്.
തജീനയുടെ പേരിലാണ് വൈദ്യുത കണക്ഷൻ എടുത്തിരുന്നത്. അഞ്ച് കിലോ വാൾട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള മീറ്ററാണ് ഇവർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ കൂടുതൽ വൈദ്യുതി പണമടക്കാതെ ഉപയോഗിക്കുന്നതിന് മീറ്ററുമായി ഘടിപ്പിക്കാതെ മൂന്നു ഫേസുകൾ കൂടി ഇവർ സ്ഥാപിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ് രാംപുർ പൊലീസ് സ്റ്റേഷനിൽ തജീന ഫാത്തിമക്കെതിരെ കേസ് ഫയൽ ചെയ്തത്.
നേരത്തെ, എരുമയെ മോഷ്ടിച്ചെന്നാരോപിച്ച് അഅ്സം ഖാനെതിരെയും കേസെടുത്തിരുന്നു.
