Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.പിയിൽ മസ്​ജിദ്​ തകർത്തതിനെ കുറിച്ച്​​ ഡോക്യുമെൻററി: വയർ വെബ്​സൈറ്റിനെതിരെ കേസ്​
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ മസ്​ജിദ്​...

യു.പിയിൽ മസ്​ജിദ്​ തകർത്തതിനെ കുറിച്ച്​​ ഡോക്യുമെൻററി: 'വയർ' വെബ്​സൈറ്റിനെതിരെ കേസ്​

text_fields
bookmark_border

ലഖ്​നോ: ഗാസിയാബാദിൽ മുസ്​ലിം വയോധികനെ ക്രൂരമായി പീഡിപ്പിക്കുകയും ജയ്​ ശ്രീരാം വിളിപ്പിക്കുകയും ചെയ്​ത സംഭവത്തിൽ കേസ്​ എടുത്തതിനു പിന്നാലെ മാധ്യമങ്ങ​ൾക്കെതിരെ വീണ്ടും വേട്ടയുമായി യു.പി പൊലീസ്​. യു.പിയിലെ ബാരബങ്കിയിൽ മസ്​ജിദ്​ തകർത്ത സംഭവത്തെ കുറിച്ച്​ തയാറാക്കിയ ഡോക്യുമെൻററി കഴിഞ്ഞ ദിവസം സ്വന്തം ട്വിറ്റർ ഹാൻഡ്​ലിൽ ഷെയർ ചെയ്​ത 'വയർ' ഓൺലൈൻ വാർത്ത പോർട്ടലിനെതിരെയാണ്​ കേസ്​. ഗാസിയാബാദ്​ സംഭവത്തിലും 'വയറി'നെതിരെ കേസ്​ എടുത്തിരുന്നു. 'ശത്രുത വളർത്തലും കലാപ ശ്രമവും' ആരോപിച്ചാണ്​ കേസ്​​. മസ്​ജിദി​ലുണ്ടായിരുന്ന വിശുദ്ധ ഗ്രന്ഥം മലിനമാക്കിയെന്നും അഴുക്കുചാലിൽ തള്ളിയെന്നും 'ഡോക്യൂമെൻററി ആരോപിച്ചെന്നും എന്നാൽ, അതൊന്നും സംഭവിച്ചില്ലെന്നും ബാരബങ്കി ജില്ലാ മജിസ്​ട്രേറ്റ്​ ആദർശ്​ സിങ്​ പറഞ്ഞു.

'വയർ' മാഗസിനു വേണ്ടി ഡോക്യുമെൻററി തയാറാക്കിയ രണ്ട്​ മാധ്യമ പ്രവർത്തക​ർക്കെതിരെയും കേസ്​ എടുത്തിട്ടുണ്ട്​. എന്നാൽ, ഭീഷണിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും വിവിധ സംഭവങ്ങളിൽ മുമ്പ്​ യു.പി പൊലീസ്​ എടുത്ത കേസുകൾ പോലെ ഇതും അടിസ്​ഥാന രഹിതമാണെന്നും പോർട്ടൽ സ്​ഥാപക എഡിറ്റർ സിദ്ധാർഥ്​ വരദരാജൻ പറഞ്ഞു.

പള്ളി പൊളിച്ചതിനെതിരെ സുന്നി വഖഫ്​ ബോർഡ്​ നൽകിയ ഹരജിയിൽ അലഹാബാദ്​ ഹൈക്കോടതി കഴിഞ്ഞ ദിവസം യു.പി സർക്കാറിന്​ നോട്ടീസ്​ നൽകിയിരുന്നു. യു.പി സുന്നി വഖ്​ഫ്​ ബോർഡിൽ രജിസ്​റ്റർ ചെയ്​തതായിരുന്നു പൊളിക്കപ്പെട്ട മസ്​ജിദ്​.

'മാധ്യമ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കാത്ത ആദിത്യനാഥ്​ സർക്കാർ സംസ്​ഥാനത്ത്​ സംഭവിക്കുന്നത്​ റിപ്പോർട്ട്​ ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ തൊഴിൽ കുറ്റകരമായി മാറ്റുകയാണ്​. യു.പിയിൽ രാഷ്​ട്രീയക്കാരും സാമൂഹിക വിരുദ്ധ ശക്​തികളും കടുത്ത സാമുദായിക വിദ്വേഷം പരത്തുകയും അതിക്രമം പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. അതൊന്നും സാമുദായിക സൗഹാർദത്തിനോ ക്രമസമാധാനത്തിനോ​ ഭീഷണിയായി പൊലീസ്​ കാണുന്നില്ല''- വരദരാജൻ കുറ്റപ്പെടുത്തി.

ഗാസിയാബാദ്​ അക്രമ സംഭവത്തിൽ 'വയറി'നും മുതിർന്ന മാധ്യമ പ്രവർത്തകരായ റാണ അയ്യൂബ്​, സബാ നഖ്​വി തുടങ്ങിയവർക്കുമെതിരെ കഴിഞ്ഞ ആഴ്​ചയാണ്​ യു.പി പൊലീസ്​ കേസ്​ എടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mosque DemolitionFIR In UP'The Wire
News Summary - FIR In UP Against 'The Wire' Over Documentary On Mosque Demolition
Next Story