Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതനിന്ദ...

മതനിന്ദ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ ട്വിറ്റര്‍ സി.ഇ.ഒക്കെതിരെ ബംഗളൂരുവിൽ കേസ്

text_fields
bookmark_border
മതനിന്ദ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ ട്വിറ്റര്‍ സി.ഇ.ഒക്കെതിരെ ബംഗളൂരുവിൽ കേസ്
cancel

ബം​ഗ​ളൂ​രു: മ​ത​നി​ന്ദ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ ട്വി​റ്റ​ര്‍ സി.​ഇ.​ഒ​ക്കും ട്വി​റ്റ​ര്‍ ഇ​ന്ത്യ​യു​ടെ മൂ​ന്ന് ഡ​യ​റ​ക്ട​ര്‍മാ​ര്‍ക്കു​മെ​തി​രെ ബം​ഗ​ളൂ​രു​വി​ലെ കെ.​ആ​ർ. പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. കാ​ന​ഡ സ്വ​ദേ​ശി​യാ​യ അ​ര്‍മി​ന്‍ ന​വാ​ബി എ​ന്ന​യാ​ള്‍ ട്വി​റ്റ​റി​ല്‍ ഹി​ന്ദു, ക്രി​സ്തു, മു​സ്​​ലിം വി​ശ്വാ​സ​ങ്ങ​ളെ ഹ​നി​ക്കു​ന്ന രീ​തി​യി​ല്‍ ട്വീ​റ്റ് ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഇ​തോ​ടൊ​പ്പം ദൈ​വ​വി​ശ്വാ​സം മോ​ശ​മാ​ണെ​ന്നും ട്വി​റ്റി​ൽ കു​റി​ച്ചു​വെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യു​മാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി ഉ​ത്ത​ര​വിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ട്വി​റ്റ​ര്‍ സി.​ഇ. ഒ. ​ജാ​ക്ക് ഡോ​ര്‍സി, ട്വി​റ്റ​ര്‍ ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍മാ​രാ​യ മ​ഹി​മ കൗ​ള്‍, മ​നീ​ഷ് മ​ഹേ​ശ്വ​രി, മാ​യ ഹ​രി എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. എ​ത്തീ​സ്​​റ്റ് റി​പ്പ​ബ്ലി​ക് പ​ബ്ലി​സൈ​സ​സ് എ​ന്ന ട്വി​റ്റ​ര്‍ ഹാ​ന്‍ഡി​ലൂ​ടെ​യാ​ണ് അ​ര്‍മി​ന്‍ ന​വാ​ബി​യുെ​ട ട്വീ​റ്റു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ട്വീ​റ്റു​ക​ൾ​ക്കെ​തി​രെ ട്വി​റ്റ​ർ അ​ധി​കൃ​ത​ർ​ക്ക് ക​ത്ത​യ​ച്ചെ​ങ്കി​ലും ഒ​രു ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മാ​ണ് ന​വാ​ബി​യെ ബ്ലോ​ക്ക് ചെ​യ്ത​ത്. കാ​ന​ഡ​യി​ൽ ഇ​ദ്ദേ​ഹ​ത്തിെൻറ ട്വീ​റ്റു​ക​ൾ മ​ത​നി​ന്ദ​യാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും മു​ന്ന​റി​യി​പ്പ് എ​ന്ന നി​ല​യി​ലാ​ണ് ഒ​രു ദി​വ​സ​ത്തേ​ക്ക് ബ്ലോ​ക്ക് ചെ​യ്ത​തെ​ന്നു​മാ​ണ് ട്വി​റ്റ​ർ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jack DorseyTWITTER CEO
News Summary - FIR files against Twitter CEO Jack Dorsey for his controversial tweet on Goddess Kaali
Next Story