വ്യാജ പരാതികൾ നൽകുന്നതിന് ഐ.ആർ.സി.ടി.സിയുടെ ഔദ്യോഗിക ഇമെയിൽ ഐഡി ദുരുപയോഗം ചെയ്തു; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ്
text_fieldsലക്നൗ: ഐ.ആർ.സി.ടി.സി വെബ്സൈറ്റിന്റെ ഒദ്യോഗിക ഇമെയിൽ അക്കൗണ്ട് ദുരുപയോഗം ചെയ്ത് വ്യാജ പരാതികൾ നൽകിയ കേസിൽ എഫ്.ഐ.ആർ ഫയൽ ചെയ്ത് ഗോമതി നഗർ പൊലീസ്. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻറെ(ഐ.ആർ.സി.ടി.സി) പരാതിയിലാണ് നടപടി.
tourismlko@irctc.com, mculko@irctc.com എന്നീ ഇമെയിൽ ഐഡികൾ വ്യാജ പരാതി നൽകുന്നതിന് ഉപയോഗിച്ചുവെന്നാണ് ഐ.ആർ.സി.ടി.സി ലക്നൗ ഓഫീസ് മാനേജർ നവനീത് കുാർ പരാതി നൽകിയത്. പരാതി പ്രകാരം മാർച്ച് 1ന് വൈകുന്നേരം 4: 53 നും ഏപ്രിൽ 28ന് വൈകുന്നേരം 12: 22നുമാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്.
ഇമെയിൽ ഐ.ഡി ദുരുപയോഗം ചെയ്തത് ഐ.ആർ.ടി.സിയുടെ ദൈനംദിന പ്രവർത്തനങ്ങളെ മാത്രമല്ല അതിന്റെ വിശ്വാസ്യതയെും ബാധിച്ചുവെന്ന് അദ്ദേഹം പറയുന്നു. തന്ത്ര പ്രധാന വിവരങ്ങളും ഭക്ഷണ വിതരണവും കൈകാര്യം ചെയ്യുന്ന ഇ മെയിൽ ഐഡികൾ ദുരുപയോഗം ചെയ്യുന്നത് ദേശീയ സുരക്ഷയെതന്നെ ബാധിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു. സംഭവത്തിൽ ഐ.ആർ.സി.ടി.സിയുടെ ഐ.ടി സെൽ അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

