Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Chirag Paswan and Prince Raj Paswan
cancel
Homechevron_rightNewschevron_rightIndiachevron_rightഎൽ.ജെ.പി എം.പി...

എൽ.ജെ.പി എം.പി പ്രിൻസ്​ രാജ്​ പാസ്വാനെതിരെ ബലാത്സംഗ കേസെടുത്ത്​ ഡൽഹി പൊലീസ്​

text_fields
bookmark_border

ന്യൂഡൽഹി: ലോക്​ ജനശക്തി പാർട്ടി ലോക്​സഭ എം.പിയും ചിരാഗ്​ പാസ്വാന്‍റെ ബന്ധുവുമായ പ്രിൻസ്​ രാജ്​ പാസ്വാനെതിരെ ബലാത്സംഗ കേസെടുത്ത്​ ഡൽഹി പൊലീസ്​. പ്രിൻസ്​ രാജ്​ പാസ്വാൻ തന്നെ ബലാത്സംഗം ചെയ്​തുവെന്ന്​ കാട്ടി ഡൽഹി കോന്നൗട്ട്​ ​പ്ലേസ്​ പൊലീസ്​ സ്​റ്റേഷനിൽ മൂന്നുമാസം മുമ്പ്​ പെൺകുട്ടി പരാതി നൽകിയിരുന്നു. ജൂലൈയിൽ പെൺകുട്ടി ഡൽഹി കോടതിയെ സമീപിക്കുകയും ചെയ്​തിരുന്നു. തുടർന്ന്​ ഡൽഹി കോടതിയുടെ നിർദേശത്തിന്‍റെ അടിസ്​ഥാനത്തിൽ സെപ്​റ്റംബർ ഒമ്പതിന്​ ഡൽഹി പൊലീസ്​ എഫ്​.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു.

താനൊരു എൽ.ജെ.പി പ്രവർത്തകയാണെന്നും താൻ ബോധരഹിതയായിരുന്നപ്പോൾ പ്രിൻസ്​ രാജ്​ ബലാത്സംഗം ചെയ്​തുവെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. കൂടാതെ പ്രിൻസ്​ രാജ്​ പാസ്വാൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ബിഹാർ സമത്​സ്​തിപൂരിൽനിന്നുള്ള ലോക്​സഭ എം.പിയാണ്​ പ്രിൻസ്​ രാജ്​. പെൺകുട്ടിയുടെ പരാതിക്ക്​ പിന്നാലെ പ്രിൻസ്​ രാജ്​ പാസ്വാൻ മാനനഷ്​ട കേസ്​ നൽകിയിരുന്നു. കൂടാതെ പെൺകുട്ടി ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്​തിരുന്നു.

തനിക്കെതിരെ ഉന്നയിക്ക​െപ്പട്ട ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന്​ പറഞ്ഞ രാജ്​ പരാതി വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും പ്രസ്​താവന ഇറക്കിയിരുന്നു. കൂടാതെ തന്‍റെ പ്രശസ്​തിയെ മുതലെടുത്ത്​ ഭീഷണിപ്പെടുത്തി വ്യക്തിപരമായി സമ്മർദത്തിലാക്കാനുള്ള വലിയ ഗൂഡാലോചനയുടെ ഭാഗമാണെന്നും രാജ്​ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Janshakti PartyChirag Paswanrape casePrince Raj Paswan
News Summary - FIR filed against LJP MP and Chirag Paswans cousin Prince Raj Paswan in rape case
Next Story