Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറാണ അയൂബിനെതി​െര യു.പി...

റാണ അയൂബിനെതി​െര യു.പി പൊലീസ്​ കേ​െസടുത്തു

text_fields
bookmark_border
റാണ അയൂബിനെതി​െര യു.പി പൊലീസ്​ കേ​െസടുത്തു
cancel

ന്യൂഡൽഹി: പ്രമുഖ വനിത മാധ്യമ പ്രവർത്തക റാണ അയൂബിനെതിരെ വഞ്ചന, കള്ളപ്പണ ഇടപാട്​, ജീവകാരുണ്യ പ്രവർത്തന ഫണ്ട്​ വെട്ടിപ്പ്​ തുടങ്ങിയവക്ക്​ കേസെടുത്ത്​ യു.പി പൊലീസ്​. ബി​.ജെ.പിയുടെയും കേന്ദ്രസർക്കാറി​െൻറയും കടുത്ത വിമർശകയായ റാണ അയൂബിനെതിരെ ഹിന്ദുത്വ പ്രചാരകരായ ഹിന്ദു ഐ.ടി സെൽ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ ഗാസിയബാദ്​ പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​.

അസം, ബിഹാർ, മഹാരാഷ്​ട്ര തുടങ്ങിയ സംസ്​ഥാനങ്ങളിൽ കോവിഡ്​ ബാധിതരെയും പ്രളയബാധിതരെയും സഹായിക്കാൻ പണം പിരിച്ചുവെന്നും അതിൽ ക്രമക്കേടുണ്ടെന്നുമാണ്​ ഹിന്ദുത്വ ഗ്രൂപ്പി​െൻറ ആരോപണം. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ​ പേരിൽ ഓൺലൈനായി ഫണ്ട്​ പിരിച്ചത്​ സർക്കാറ​ി​െൻറ അനുമതി കൂടാതെയാണ്​.

ഈ പരാതികളിൽ അന്വേഷണത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ പൊലീസ്​ വിശദീകരിച്ചു. ഗാസിയാബാദിൽ 72കാരനായ വയോധികനെ തട്ടിക്കൊണ്ടു പോകുകയും 'ജയ്​ ശ്രീറാം' വിളിക്കാൻ മടിച്ചതിന്​ താടി മുറിക്കുകയും ചെയ്​തതി​െൻറ വ്യാജ വിഡിയോ പ്രചരിപ്പിച്ചുവെന്നതിന്​ റാണ അയൂബിനെതിരെ ​െഎ.ടി നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rana ayyubUP police
News Summary - FIR filed against journalist Rana Ayyub in UP for her fundraising campaigns
Next Story