Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷോപിയാൻ വെടിവെപ്പ്​;...

ഷോപിയാൻ വെടിവെപ്പ്​; സൈന്യത്തിനെതിരെ ​െപാലീസ്​ കേസെടുത്തു

text_fields
bookmark_border
ഷോപിയാൻ വെടിവെപ്പ്​; സൈന്യത്തിനെതിരെ ​െപാലീസ്​ കേസെടുത്തു
cancel

ശ്രീനഗർ: ജമ്മു-കശ്​മീരി​െല ഷോപിയാനിൽ രണ്ട്​  യുവാക്കളുടെ മരണത്തിനിടയാക്കി സൈന്യം നടത്തിയ വെടിവെപ്പിൽ പൊലീസ്​ കേ​സെടുത്തു. സംഭവത്തിൽ  മുഖ്യമന്ത്രി മഹ്​ബൂബ മുഫ്​തി മജിസ്​ട്രേറ്റ​ുതല അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. 

ശനിയാഴ്​ച ഉച്ച തിരിഞ്ഞാണ്​ ഗനോപൊര ഗ്രാമത്തിൽ ആൾക്കൂട്ടത്തിനുനേരെ സൈന്യം വെടിയുതിർത്തത്​. ഇതോടെ കശ്​മീർ താഴ്​വര വീണ്ടും പ്രക്ഷുബ്​ധമായി. സൈന്യത്തിലെ ‘പത്ത്​ ഗർവാൾ’ യൂനിറ്റിലെ  മേജർ ആദിത്യ ആണ്​ വെടി​യുതിർത്തതെന്ന്​ എഫ്​​.​െഎ.ആറിൽ പറയുന്നു. കൊലപാതകം, കൊലപാതക ശ്രമം, ജീവൻ അപകടത്തിലാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ്​ കേസ്​ എടുത്തിരിക്കുന്നത്​. പ്രതിഷേധക്കാർ കല്ല്​ എറിഞ്ഞതിനെ തുടർന്ന്​ സ്വയം പ്രതിരോധമെന്ന നിലയിൽ ആണ്​ വെടിവെച്ചതെന്നാണ്​ സൈന്യത്തി​​​െൻറ വാദം. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ​പൊലീസ്​ മേധാവി എസ്​.പി. വെയ്​ദ്​ പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armykashmirFIRshopiancivilians
News Summary - FIR filed against army over killing of two civilians in Kashmir’s Shopian- India news
Next Story