Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകന്നഡയിലെ ചരിത്ര...

കന്നഡയിലെ ചരിത്ര വനിതകളെ അപകീർത്തിപ്പെടുത്തിയതിന് രണ്ടുപേർക്കെതിരെ  കേസ്

text_fields
bookmark_border
vivek-shetty-mahesh-vikram-hegde-post.jpg
cancel

ബംഗളൂരു: കന്നട ചരിത്രത്തിലെ ധീരവനിതകളെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ വ്യാജ ഓൺലൈൻ പോർട്ടലിന്‍റെ അഡ്​മിനെതിരെ കേസ്. പോസ്​റ്റ്​ കാർഡ്​ ന്യൂസ്​ എന്ന സൈറ്റി​​​െൻറ അഡ്മിൻമാരായ മഹേഷ്​ വിക്രം ഹെഗ്​​േഡ, വിവേക്​ ഷെട്ടി എന്നിവർക്കെതിരെയാണ് പൊലീസ് എഫ്​.​െഎ.ആർ. രജിസ്റ്റർ ചെയ്തത്. കന്നഡ ചരിത്രത്തിലെ  കിട്ടൂർ റാണി ചെന്നമ്മ, ബെലവാഡി മല്ലമ്മ, ഒനകെ ഒബവ്വ എന്നിവർക്കെതിരെയാണ് വാർത്താസൈറ്റിലൂടെ  മോശം പരാമർശം നടത്തിയത്. 

സഞ്​ജയ്​ നഗർ പോലീസ്​ സ്​റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കെസെടുത്തത്.   പോസ്​റ്റ്​ കാർഡ്​ ന്യൂസ്​  എന്ന ഇംഗ്ളീഷ് സൈറ്റിലും ‘േപാസ്​റ്റ്​കാർഡ്​ കന്നട ഡോട്​ കോം’ എന്ന കന്നട സൈറ്റിലും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വിവാദത്തെ തുടർന്ന് പോസ്​റ്റ്​ കാർഡ്​ ന്യൂസിൽ നിന്നും ഈ ലേഖനം നീക്കം ചെയ്തിരുന്നു. 

എന്നാൽ, ഇതേ അഡ്മിൻ നിയന്ത്രിക്കുന്ന ​‘െഎ സപ്പോർട്ട്​ പ്രതാപ്​ സിംഹ’, ‘പ്രതാപ്​ സിംഹ​േഫാർ സി.എം’ തുടങ്ങിയ ഫേസ്​ബുക്ക്​ പേജുകളിൽ പോസ്​റ്റ്​ ചെയ്​തപ്പോഴാണ്​ ലേഖനം വിവാദമായത്. 

ബി.ജെ.പി എം.പിയാണ്​ പ്രതാപ്​ സിംഹ. അഡ്​മിൻമാരുമായോ അവർ നിയന്ത്രിക്കുന്ന പേജുമായോ തനിക്ക്​ യാതൊരു ബന്ധവു​മില്ലെന്ന്​ എം.പി പ്രതാപ്​ സിംഹ പറഞ്ഞു. എന്നാൽ  ഇരുവരെയും കുറിച്ച് നേരത്തേ  പ്രതാപ്​ സിംഹ​ ‘അടുത്ത സുഹൃത്തുക്കൾ’ എന്നും സോഷ്യൽ മീഡിയ ട്ര​​െൻറ്​ സെറ്റേ​ർസ്​ എന്നും മുൻപ്​ ട്വീറ്റ്​ ചെയ്​തിരുന്നു. 

നേരത്തെ പോസ്​റ്റ്​കാർഡ്​ ന്യൂസിനെതിരെ വ്യാജ വാർത്തകളുടെ പേരിൽ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ചില മുതിർന്ന ബി​.ജെ.പി നേതാക്കൻമാർക്ക്​ ഇൗ വാർത്താ സൈറ്റുമായി ബന്ധമുള്ളതായി തെളിയുകയും ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannadafake newsmalayalam newsPost card NewsWeb portal
News Summary - FIR filed against admin of fake news site Postcard News India News
Next Story