ന്യൂഡൽഹി: ആർക്കും ചോർത്താനാകിെല്ലന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) അവകാശപ്പെടുന്ന ആധാർ വിവരം 500 രൂപക്ക് അജ്ഞാത ഏജൻറുമാർ വിൽക്കുന്നുവെന്ന വാർത്ത പുറത്തുകൊണ്ടുവന്ന പത്രത്തിനും ലേഖികക്കും എതിരെ കേസ്.
യു.െഎ.ഡി.എ.െഎ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയിലാണ് വാർത്ത നൽകിയ ‘ട്രിബ്യൂൺ’ പത്രത്തിനും ലേഖിക രചന ഖൈരക്കും എതിരെ ഡൽഹി ൈക്രംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അജ്ഞാത വാട്സ്ആപ് കൂട്ടായ്മയിലൂടെ പേടിഎം വഴി 500 രൂപ നല്കിയാല് വ്യക്തികളുടെ ആധാര്‍ വിവരങ്ങളും 300 രൂപ കൂടി നല്കിയാല് കാർഡ് പ്രിൻറ് ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്വെയറുമടക്കം ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ട് നൽകിയതിനാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420, 468, 471 വകുപ്പുകള്‍ പ്രകാരവും ഐ.ടി നിയമത്തിലെ 66 വകുപ്പും ആധാര്‍ നിയമത്തിലെ 36, 37 വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ലേഖികയെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച മൂന്നു പേരെയും കേസിൽപെടുത്തിയിട്ടുണ്ട്. അതേസമയം, പത്രത്തിനും ലേഖികക്കും എതിരെ പരാതി നല്കിയ നടപടി മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി. യു.െഎ.ഡി.എ.െഎ നടപടി പൊതുജന താൽപര്യമുള്ള വാര്‍ത്ത നല്കിയ റിപ്പോര്‍ട്ടറെ വിരട്ടാനുള്ള ശ്രമമാണ്.
തങ്ങള്‍ക്കു പറ്റിയ വീഴ്ച കണ്ടെത്താന്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തവിടുകയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയാറാകുകയുമാണ് യു.െഎ.ഡി.എ.െഎ ചെയ്യേണ്ടത്. പക്ഷപാത രഹിതമായ അന്വേഷണം നടത്തണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. പത്രത്തിനും ലേഖികക്കുമെതിരെയുള്ള നടപടി നിർഭാഗ്യകരമെന്ന് കോൺഗ്രസ് വ്യക്തമാക്കി.