Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതവികാരം...

മതവികാരം വ്രണപ്പെടുത്തിയെന്ന്; സീതാറാം യെച്ചൂരിക്കെതിരെ കേസ്

text_fields
bookmark_border
Sitaram-Yechury
cancel

ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയതിന്​​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസ്​. യോഗ ഗുരു ബാബ രാംദേവ്​ ഹരിദ്വാർ സീനിയർ പൊലീസ്​ സൂപ്രണ്ടിന്​ നൽകിയ പരാതിയിലാണ്​​ പൊലീസ്​ കേസെടുത്തത്​.

രാമായണവും മഹാഭാരതവും യുദ്ധങ്ങളും അക്രമസംഭവങ്ങളും നിറഞ്ഞതാണെന്നും ഹിന്ദുക്കൾ അക്രമവിരുദ്ധരാണെന്ന്​ പറയുന്നതിൽ യുക്തിയി​െല്ലന്നുമുള്ള പരാമർശത്തിലാണ്​ കേസ്​. ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ വിവാദ പരമാർശം.

‘‘രാമായണവും മഹാഭാരതവും യുദ്ധങ്ങളും അക്രമസംഭവങ്ങളും നിറഞ്ഞതാണ്​. ഒരു പ്രചാരകനെന്ന നിലയിൽ നിങ്ങൾ ഇതിഹാസത്തെ കുറിച്ച്​ വിവരിക്കും. അ​പ്പോഴും ഹിന്ദുക്കൾക്ക്​ അക്രമകാരികളാവാൻ സാധിക്കില്ലെന്ന്​ വാദിക്കും. അക്രമത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മതമുണ്ടെന്നും ഹിന്ദുക്കൾ അങ്ങനെ​ ചെയ്യില്ലെന്നും​​ പറയുന്നതിന്​ പിന്നിലെ യുക്തി എന്താണ്​​​? ’’എന്നായിരുന്നു യെച്ചൂരിയുടെ പരാമർശം.

ഹിന്ദുക്കളാരും അക്രമിക​ളല്ലെന്ന പ്രജ്ഞ ഠാക്കൂറിൻെറ പ്രസ്​താവനക്കുള്ള മറുപടിയായിട്ടായിരുന്നു​ യെച്ചൂരിയുടെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechuryFIRmalayalam newsviolence remark
News Summary - FIR against Sitaram Yechury over Ramayana, Mahabharata filled with instances of violence remark -india news
Next Story