Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ലോപ്പതിക്കെതിരെ വ്യാജപ്രചാരണം: രാംദേവിനെതിരെ കേസ്​

text_fields
bookmark_border
അ​ലോപ്പതിക്കെതിരെ വ്യാജപ്രചാരണം: രാംദേവിനെതിരെ കേസ്​
cancel

റായ്​പുർ: കോവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന അ​ലോപ്പതി മരുന്നകൾക്കെതിരെ തെറ്റായ വിവരം പ്രചരിപ്പിച്ചതിന്​ യോഗ ഗുരു രാംദേവിനെതിരെ പൊലീസ്​ കേസ്​. ഛത്തീസ്​ഗഢിലെ റായ്​പുർ പൊലീസ്​​ വ്യാഴാഴ്​ചയാണ്​ രാമകൃഷ്​ണ യാദവ്​ എന്ന രാംദേവിനെതിരെ എഫ്​​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഐ‌.എം‌.എ ആശുപത്രി ബോർഡ് ചെയർമാൻ ഡോ. രാകേഷ് ഗുപ്ത, റായ്പൂർ ഘടകം പ്രസിഡന്‍റ്​ വികാസ് അഗർവാൾ എന്നിവർ ബുധനാഴ്​ച രാത്രി നൽകിയ പരാതിയിലാണ്​ കേസെടുത്തതെന്ന്​ റായ്​പുർ സീനിയർ പൊലീസ്​ സൂപ്രണ്ട്​ അജയ്​ യാദവ്​ പറഞ്ഞു. ഐ.പി.സി 188, 269, 504 വകുപ്പുകൾ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് രാംദേവിനെതിരെ കേസെടുത്തത്.

കേന്ദ്ര സർക്കാർ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്​ (ഐസിഎംആർ) എന്നിവ അംഗീകരിച്ച കോവിഡ്​ മരുന്നുകൾക്കെതിരെ കഴിഞ്ഞ ഒരു വർഷമായി രാംദേവ് തെറ്റായ വിവരങ്ങളും ഭീഷണി പ്രസ്താവനകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FIR against Ramdev for spreading ‘false information’ on allopathy
Next Story