കണ്ണൻ ഗോപിനാഥനെതിരെ വീണ്ടും എഫ്.ഐ.ആർ
text_fieldsദാമൻ(ദാമൻ–ദിയു): സർവിസിൽനിന്ന് രാജി ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സർക്കാർ നിരസ ിച്ചശേഷം തിരിച്ചെത്തിയില്ല എന്നാരോപിച്ച് കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്രഭരണപ്ര ദേശമായ ദാമൻ– ദിയു െപാലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. രണ്ടാഴ്ച മുമ്പ് ഗുജറാത്ത് െപാലീസും കേസെടുത്തിരുന്നു. എന്നാൽ, തെൻറ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് കണ്ണൻ ട്വീറ്റ് ചെയ്തു. ‘എട്ടുമാസം മുമ്പ് ജോലിയിൽനിന്ന് വിരമിച്ചതാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇൗ പ്രതിസന്ധിഘട്ടത്തിൽ ആവശ്യമുള്ളിടത്ത് ജോലിചെയ്യാൻ തയാറാണ്. എന്നാൽ, െഎ.എ.എസിലേക്ക് ഇല്ല’- അദ്ദേഹം വ്യക്തമാക്കി. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ െഎ.എ.എസ് വിട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
