
Representative Image
കോവിഡ് ബാധിച്ച് അധ്യാപിക മരിച്ചു; പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമെതിരെ കേസ്
text_fieldsജമ്മു: ജമ്മുവിൽ കോവിഡ് ബാധിച്ച് അധ്യാപിക മരിച്ചതിന് പിന്നാലെ സ്കൂൾ മാനേജ്മെന്റിനെതിരെ കേസ്. ലോക്ഡൗണിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്കൂൾ പ്രവർത്തിച്ചതിനെതിരെയാണ് കേസ്.
സെന്‍റ് മേരീസ് പ്രസേന്റഷൻ കോൺവെന്‍റ് സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹേമ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലീമ എന്നിവർക്കെതിരെയാണ് ഗാന്ധി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്കൂളിലെ സംഗീത അധ്യാപികയായ നീലു വരിന്ദൻ മേയ് ഒമ്പതിന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ലോക്ഡൗണിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്കൂൾ പ്രവർത്തിച്ചതിനെ തുടർന്നാണ് അധ്യാപികക്ക് രോഗം ബാധിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. കുട്ടികൾക്ക് ഓൺൈലനായി ക്ലാസെടുക്കുന്നതിന് അധ്യാപകരെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി.
തുടർന്ന് മജിസ്റ്റീരിയൽ അന്വേഷണത്തിന് ശേഷമാണ് സ്കൂളിനെതിരെ കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്.