മോദിക്കെതിരെ അപകീർത്തികരമായ സെർച്ച് റിസൽട്ട്; ഗൂഗിളിനെതിരെ എഫ്.ഐ.ആർ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ രീതിയിൽ സെർച്ച് റിസൽറ്റ് പുറത്തുവിട്ടതിന് ഗൂഗിളിനെതിരെ എഫ്.ഐ.ആർ. വി.എച്.പി നേതാവും അഭിഭാഷകനുമായ ആർ.കെ അശ്വതിയുടെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2015 മുതൽ പ്രധാനമന്ത്രിയുടെ പേര് സെർച്ച് ചെയ്യുമ്പോൾ അപകീർത്തിപരമായ രീതിയിലാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വതി പരാതി നൽകിയത്.
ഐ.ടി ആക്ടിലെ വിവിധ സെക്ഷൻ ഉൾപെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സൂപ്രണ്ട് ഒാഫ് പൊലീസ് കമൽ കിഷോർ മാധ്യമങ്ങളെ അറിയിച്ചു. അഭിഭാഷകനായ നന്ദ കിഷോറും സമാന കേസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കേസിൽ തങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു.
ഇന്ത്യയിലെ കുപ്രസിദ്ധരായ പത്തു ക്രിമിനലുകളെ സെർച്ച് ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വരുന്നതുമായ സംഭവത്തിൽ ഗൂഗിൾ നേരത്തെ മാപ്പു പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
