Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമനുസ്​മൃതിയെ...

മനുസ്​മൃതിയെ കുറിച്ചുള്ള ചോദ്യം വിവാദമായി; ബച്ചനും 'കോൻ ബനേഗ ക്രോർപതി'ക്കുമെതിരെ കേസ്​

text_fields
bookmark_border
മനുസ്​മൃതിയെ കുറിച്ചുള്ള ചോദ്യം വിവാദമായി; ബച്ചനും കോൻ ബനേഗ ക്രോർപതിക്കുമെതിരെ കേസ്​
cancel

മുംബൈ: ബോളിവുഡ്​ ഇതിഹാസം അമിതാഭ്​​ ബച്ചൻ അവതാരകനായെത്തുന്ന ക്വിസ്​ ഷോ 'കോൻ ബനേഗ ക്രോർപതി'യുടെ 12ാം സീസൺ വിവാദത്തിൽ. മനുസ്​മൃതിയുമായി ബന്ധപ്പെട്ട്​ ​കഴിഞ്ഞ ആഴ്​ച ആക്​ടിവിസ്​റ്റ്​ ബെസ്​വാദ വിൽസണോടും നടൻ അനൂപ്​ സോനിയോടും ചോദിച്ച ചോദ്യമാണ്​ വിവാദത്തിലായത്​.

1927 ഡിസംബർ 25 ന് ഡോ.ബി.ആർ അംബ്‌ദേക്കറും അനുയായികളും ചേർന്ന് അഗ്​നിക്കിരയാക്കിയ വേദപുസ്തകം ഏതാണെന്ന ചോദ്യമാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. 6,40,000 രൂപയുടെചോദ്യത്തിന്​ വിഷ്​ണു പുരാണ, ഭഗവത്​ഗീത, ഋഗ്വേദം​, മനുസ്​മൃതി എന്നിവയാണ് ഓപ്​ഷനായി ഉണ്ടായിരുന്നത്​.

മത്സരാർഥികൾ ഉത്തരം നൽകിയ ശേഷം ജാതി വിവേചനവും തൊട്ടുകൂടായ്​മയും ന്യായീകരിക്കുന്നുവെന്ന്​ കാണിച്ച്​ അംബേദ്​കർ മനുസ്​മൃതി കത്തിച്ച വിവരവും ബച്ചൻ പങ്കുവെച്ചിരുന്നു.

സംഭവം വിവാദമായതിന്​ പിന്നാലെ ബച്ചനും ഷോക്കുമെതിരെ ലഖ്​നോവിൽ കേസ്​ രജിസ്​റ്റർ ചെയ്​തു. അമിതാഭ് ബച്ച​േൻറത്​ ഇടത് ​അജണ്ടയാണെന്ന്​ സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്നു. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ചാണ്​ ബച്ചനും പരിപാടിയുടെ അണിയറപ്രവർത്തകർക്കുമെതിരെ കേസ് രജിസ്​റ്റർ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambedkaramitabh bachchanManusmritiKaun Banega Crorepati
Next Story