Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീകൾക്കെതിരെ...

സ്​ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരലുകൾ മുറിച്ചു മാറ്റുമെന്ന്​ ഹരിയാന മുഖ്യമന്ത്രി

text_fields
bookmark_border
സ്​ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരലുകൾ മുറിച്ചു മാറ്റുമെന്ന്​ ഹരിയാന മുഖ്യമന്ത്രി
cancel

പഞ്ച്​കുള: സ്​ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരലുകൾ അറുത്തെറിയുമെന്ന്​ ഹരിയാന​ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാനയിൽ ബലാത്​സംഗക്കേസിലും മാനഭംഗക്കേസിലും പ്രതികളായവരെ​ സംസ്​ഥാന സർക്കാറി​​​െൻറ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തില്ല. ആരെങ്കിലും സ്​ത്രീകൾക്കെതിരെ വിരൽ ചൂണ്ടിയാൽ അവ മുറിച്ചു കളയും. അതിന്​ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയു​െട പരാമർശം വൻ വിവാദത്തിന്​ വഴിവെച്ചതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. കണ്ണിനു കണ്ണ്​ എന്ന നിയമം ആർക്കെതി​െരയും പ്രയോഗിക്കാൻ തീരുമാനിച്ചിട്ടല്ലെന്നും കുറ്റക്കാർക്ക്​ തക്ക ശിക്ഷ നൽകു​െമന്ന്​ അറിയിക്കാൻ മാത്ര​മാണ്​ പരാമർശം കൊണ്ട്​ ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി. 

പ്രതികൾ കുറ്റവിമുക്​തരാ​യാൽ സർക്കാർ പദ്ധതികളു​െട ഗുണഫലം അവർക്കും അനുവദിക്കുമെന്നും ഖട്ടർ പറഞ്ഞു. ബലാത്​സംഗത്തിന്​ ഇരയായവർക്ക്​ സർക്കാർ നിയമിക്കുന്ന അഭിഭാഷകൻ കൂടാതെ അഭിഭാഷകൻ ആവശ്യമെങ്കിൽ അതിനായി 22,000 രൂപ വരെ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manohar lal khattarmalayalam newsHaryana CMFingers pointed at womenchopped off The Finger
News Summary - Fingers pointed at women will be chopped off: Haryana CM -India news
Next Story